ETV Bharat / bharat

കശ്‌മീരിൽ വീണ്ടും വെടിനിർത്തൽ ലംഘനം, സൈനികർക്ക് പരിക്ക് - ministry of external affairs

രണ്ട് മോട്ടോർ ഷെല്ലുകൾ പൊട്ടിത്തെറിച്ച് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു. ഇവർ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്

വെടിനിർത്തൽ നിയമലംഘനങ്ങളിൽ 21 ഇന്ത്യക്കാർ കൊല്ലപ്പെട്ടു: എം.ഇ.എ
author img

By

Published : Sep 16, 2019, 3:07 PM IST

ജമ്മു കശ്‌മീർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖ കടന്ന് പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘനം നടത്തി. ഞായറാഴ്‌ച രാത്രി മെൻഡാർ സെക്‌ടറിലെ ബാലകോട്ടെ പ്രദേശത്ത് നടന്ന ഷെല്ലാക്രമണം മണിക്കൂറുകളോളം തുടർന്നു. രണ്ട് മോട്ടോർ ഷെല്ലുകൾ പൊട്ടിത്തെറിച്ച് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു. ഇവർ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്‌തികരമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പാകിസ്ഥാൻ സൈന്യത്തിന്‍റെ 2,050 ലധികം വെടിനിർത്തൽ നിയമലംഘനങ്ങളിൽ ഇരുപത്തിയൊന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം ഇന്നലെ വെളിപ്പെടുത്തിയിരുന്നു. നുഴഞ്ഞുകയറ്റവും ഇന്ത്യൻ സിവിലിയന്മാർക്കും അതിർത്തി പോസ്റ്റുകൾക്കും നേരെയുള്ള ആക്രമണവും ഉൾപ്പെടെ വെടിനിർത്തൽ കരാർ ലംഘനം സംബന്ധിച്ച ആശങ്കകൾ ഇന്ത്യ ഉയർത്തിക്കാട്ടിയിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു.

ഈ വർഷം പാക് ആക്രമണത്തിൽ 21 ഇന്ത്യക്കാരാണ് മരിച്ചത്. 2003 ലെ വെടിനിർത്തൽ കരാർ പാലിക്കണമെന്നും നിയന്ത്രണ അതിർത്തിയിലും അന്താരാഷ്‌ട്ര അതിർത്തിയിലും സമാധാനം നിലനിർത്തണമെന്നും ഇന്ത്യ പലതവണ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രവീഷ് കുമാർ കൂട്ടിച്ചേർത്തു. ഇന്ത്യൻ സേന പരമാവധി സംയമനം പാലിക്കുകയാണെന്നും അതിർത്തി ലംഘിച്ചുള്ള തീവ്രവാദ നുഴഞ്ഞുകയറ്റ ശ്രമങ്ങളെ ചെറുത്തു നിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.