ന്യൂഡൽഹി: ഷാങ്ഹായ് കോ-ഓപ്പ്റേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വ്യോമപാത തുറന്നുകൊടുക്കാൻ ഒരുക്കമാണെന്ന് പാകിസ്ഥാൻ. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കിര്‍ഗിസ്താനിലെ ബിഷ്‌കെക്കിലാണ് സമ്മേളനം. ബാലക്കോട്ട് ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഫെബ്രുവരി 26 മുതല്‍ ഇന്ത്യയുമായുള്ള 11 വ്യോമപാതയില്‍ രണ്ടെണ്ണമൊഴികെ പാകിസ്ഥാന്‍ അടച്ചിട്ടിരിക്കുകയാണ്. ഷാങ്ഹായ് സമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബിഷ്‌കെക്ക് വ്യോമപാത തുറന്നുകൊടുക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് അഭ്യര്‍ഥിച്ചിരുന്നു. ഇതടക്കം സമാധാന ചര്‍ച്ചയില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് പാക് വക്താവ് പറഞ്ഞു.
നരേന്ദ്ര മോദിക്ക് വ്യോമപാത തുറന്നുകൊടുക്കാമെന്ന് പാകിസ്ഥാന്‍ - മോദിക്ക് വ്യോമപാത തുറന്നുകൊടുക്കാൻ തയാറായി പാകിസ്താന്‍
ഇന്ത്യയുടെ അഭ്യര്‍ഥന മാനിച്ചാണ് പാകിസ്ഥാന്‍ നടപടി

Conclusion: