ബാലകോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്താൻ ഇപ്പോഴും മൃതദേഹങ്ങൾ എണ്ണുന്ന തിരക്കിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ, രാജ്യത്തെ പ്രതിപക്ഷം ഇതിന് തെളിവ് ചോദിക്കുകയാണ്. നിരന്തരമായി സൈനികരെയും ശാസ്ത്രജ്ഞരെയും അവഹേളിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ ചെയ്യുന്നത്. ഇനിയും ഇതിന് പ്രതിപക്ഷത്തെ അനുവദിക്കണോയെന്നും മോദി ചോദിച്ചു.
കഴിഞ്ഞ ദിവസം രാജ്യം ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ വൻ പുരോഗതിക്ക് സാക്ഷ്യം വഹിച്ചു. സൈന്യത്തേയും ശാസ്ത്രജ്ഞരെയും അവഹേളിക്കുന്നവർക്ക് നല്ല മറുപടി നൽകാനുള്ള സാഹചര്യമാണിതെന്നും മോദി പറഞ്ഞു.