ജമ്മുകശ്മീര്‍: ബാലക്കോട്ട് സെക്ടറിലെ മെന്‍ഡാര്‍ സബ് ഡിവിഷനില്‍ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജിഎംസി രജൗരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെന്ന് അസിസ്റ്റന്‍റ് ജില്ലാ കലക്ടര്‍ ഷേര്‍ സിംഗ് പറഞ്ഞു. ഷെല്ലാക്രമണത്തിന് എതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. പൂഞ്ച് ജില്ലയിലെ മെന്താർ ബാലക്കോട്ട് മേഖലകളില്‍ വെടിനിർത്തല്‍ കരാർ ലംഘിച്ചതിന് പിന്നാലെയാണ് വീണ്ടും പാക് പ്രകോപനമുണ്ടായത്.
.