ലാഹോർ: അഴിമതിക്കേസിൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിൻ്റെ മകൾ മറിയം നവാസിന് ജാമ്യം ലഭിച്ചു. ചൗധരി പഞ്ചസാര മിൽ ഉടമസ്ഥരായ മറിയവും ബന്ധുക്കളും കള്ളപ്പണം വെളുപ്പിച്ചതിലൂടെ സാമ്പത്തികനേട്ടമുണ്ടാക്കിയെന്ന കേസിലാണ് ജാമ്യം ലഭിച്ചത്. ലാഹോർ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
മാനുഷിക പരിഗണയിൽ ജാമ്യം അനുവദിക്കണമെന്നപേക്ഷിച്ച മറിയം ഗുരുതരാവസ്ഥയിലുള്ള തന്‍റെ പിതാവിനെ പരിചരിക്കണമെന്നും ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. എന്നാൽ മെറിറ്റ് അടിസ്ഥാനത്തിലാണ് മറിയത്തിന് ജാമ്യം ലഭിച്ചത്. പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് ആദ്യ വാരത്തിലാണ് ചൗധരി പഞ്ചസാര മില്ലുകളുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പിഎംഎൽ-എൻ വൈസ് പ്രസിഡൻ്റായ മറിയം അറസ്റ്റിലായത്.