ന്യൂഡല്‍ഹി: നങ്കാന സാഹിബ് ഗുരുദ്വാര ആക്രമിച്ചതിലും പെഷവാറിൽ സിഖു മതവിശ്വാസി കൊല്ലപ്പെട്ടതിന്‍റെയും അടിസ്ഥാനത്തില്‍ ഇന്ത്യ പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി. ചാർജ് ഡി അഫയേഴ്‌സ് സയ്യിദ് ഹൈദർ ഷായെയാണ് വിളിച്ചുവരുത്തിയത്.
ന്യൂനപക്ഷ സമുദായ അംഗങ്ങളുടെ സുരക്ഷ, ക്ഷേമം എന്നിവ പാകിസ്ഥാൻ ഉറപ്പാക്കണമെന്ന് നയതന്ത്രജ്ഞനെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നങ്കാന സാഹിബിലെ വിശുദ്ധ ഗുരുദ്വാര ശ്രീ ജനാം അസ്താനെ അപമാനിച്ചതിനും പെഷവാറിൽ ന്യൂനപക്ഷ സിഖ് സമുദായ അംഗത്തെ കൊലപ്പെടുത്തിയതിലും ഇന്ത്യക്കുള്ള ശക്തമായ എതിര്‍പ്പ് പാക് പ്രതിനിധിയെ അറിയിച്ചു.