മുംബൈ: മഹാരാഷ്ട്ര പാച്ച്പോളി ബ്രിഡ്‌ജിനും നാഗ്‌പൂര്‍ റെയില്‍വേ സ്റ്റേഷനും സമീപം രണ്ട് വാഹനങ്ങളില്‍ നിന്നായി ഒരു കോടിയോളം രൂപ പിടിച്ചെടുത്തു. മഹാരാഷ്ട്ര പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്നാണ് പണം പിടിച്ചെടുത്തത്.
പാച്ച്പോളി ഓവര്‍ ബ്രിഡ്‌ജിലൂടെ കടന്നു പോകുകയായിരുന്ന കാറില്‍ നിന്നും 76 ലക്ഷവും നാഗ്‌പൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം മറ്റൊരു കാറില്‍ നിന്നും 25 ലക്ഷവുമാണ് പിടിച്ചെടുത്തത്.ഒക്ടോബര്‍ 21ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പണം പിടികൂടിയത്.
തെരഞ്ഞെടുപ്പിനു മുന്നോടിയായി വാഹനങ്ങല്‍ പരിശോധിക്കുന്നതിനും മറ്റുമായി വിവിധയിടങ്ങളില്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍റ് സര്‍വിലെന്‍സ് (എസ്‌എസ്‌ടി) ടീമുകളെ വിന്യസിച്ചിട്ടുണ്ട്.ഇവരുടെ നേതൃത്വത്തില്‍ നഗരത്തില്‍ ശക്തമായ പരിശോധനയാണ് നടക്കുന്നത്.