ന്യൂഡല്‍ഹി: തന്‍റെ പേരിലുള്ള വ്യാജ കത്ത് പ്രചരിപ്പിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി. എല്‍ കെ അദ്വാനിക്ക് അയച്ചെന്ന പേരില്‍ പ്രചരിക്കുന്ന കത്തിനെതിരെയാണ് ജോഷി പരാതി നല്‍കിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ വ്യാജ കത്താണ് പ്രചരിക്കുന്നതെന്നും അതിന്‍റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.
-
Senior BJP leader Murli Manohar Joshi writes to Chief Election Commissioner Sunil Arora seeking investigation into the fake letter circulating on social media in his(MM Joshi) name pic.twitter.com/4Oe3RBmkjq
— ANI (@ANI) April 15, 2019 " class="align-text-top noRightClick twitterSection" data="
">Senior BJP leader Murli Manohar Joshi writes to Chief Election Commissioner Sunil Arora seeking investigation into the fake letter circulating on social media in his(MM Joshi) name pic.twitter.com/4Oe3RBmkjq
— ANI (@ANI) April 15, 2019Senior BJP leader Murli Manohar Joshi writes to Chief Election Commissioner Sunil Arora seeking investigation into the fake letter circulating on social media in his(MM Joshi) name pic.twitter.com/4Oe3RBmkjq
— ANI (@ANI) April 15, 2019
പൊതുതെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിന് ശേഷമാണ് ജോഷിയുടെ പേരിലുള്ള വ്യാജ കത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാൻ തുടങ്ങിയത്. ജോഷിയുടെ ലെറ്റര്‍ പാഡില്‍ എഎൻഐ വാട്ടര്‍മാര്‍ക്ക് ഉള്‍പ്പെടെയാണ് കത്ത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 120 സീറ്റുകള്‍ പോലും നേടാൻ സാധിക്കില്ലെന്നും ആദ്യഘട്ട വോട്ടെടുപ്പില്‍ എട്ട് മുതല്‍ പത്ത് സീറ്റുകള്‍ മാത്രമെ ലഭിക്കൂ എന്നുമാണ് കത്തില്‍ പറയുന്നത്. സമാജ്‌വാദി പാർട്ടിയും ബിഎസ്പിയും സീറ്റ് തരാമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ കുടുംബം വിട്ടുപോകാൻ മനസ്സ് വരുന്നില്ലെന്നും കത്തിൽ വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ ഒരു കത്തെഴുതിയിട്ടെല്ലെന്നും ജോഷി വ്യക്തമാക്കി.
പാര്‍ട്ടിയുടെ സ്ഥാപക നേതാക്കന്മാരായ അദ്വാനിക്കും ജോഷിക്കും പാര്‍ട്ടി ഇത്തവണ സീറ്റ് നല്‍കിയിരുന്നില്ല. ഇതില്‍ ഇരുവര്‍ക്കും പ്രതിഷേധമുണ്ടെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബിജെപിയെ പരോക്ഷമായി വിമര്‍ശിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ അദ്വാനിയും നടത്തിയിരുന്നു.