ETV Bharat / bharat

24 മണിക്കൂറിനിടെ ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തിയത് 83,000 പേര്‍

കഴിഞ്ഞ ദിവസം ഇന്ത്യയിൽ നിന്ന് 1756 അന്താരാഷ്ട്ര വിമാനസർവീസുകൾ നടന്നതായും വിദേശത്ത് നിന്ന് 870 വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവീസ് നടത്തിയതായും സിവിൽ ഏവിയേഷൻ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിൽ 83,000 പേർ ഇന്ത്യയിലേക്ക് യാത്ര ചെയ്തതായി സിവിൽ ഏവിയേഷൻ മന്ത്രാലയം

author img

By

Published : Aug 29, 2020, 8:12 AM IST

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ 83,000 യാത്രക്കാർ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് എത്തിയതായി സിവിൽ ഏവിയേഷൻ മന്ത്രാലയം. കഴിഞ്ഞ ദിവസം ഇന്ത്യയിൽ നിന്ന് 1756 അന്താരാഷ്ട്ര വിമാനസർവീസുകൾ നടന്നതായും വിദേശത്ത് നിന്ന് 870 വിമാനങ്ങൾ ഇന്ത്യയിലേയ്ക്ക് സർവീസ് നടത്തിയതായും മന്ത്രാലയം അറിയിച്ചു. ആഭ്യന്തര വിമാന സർവീസുകൾ ക്രമാനുഗതമായി വർധിച്ചുവരികയാണെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.

കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ മാര്‍ച്ച് 25നാണ് ആഭ്യന്തര - അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. പിന്നീട് നിയന്ത്രങ്ങളോടെ വിമാന സർവീസുകൾ അനുവദിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.