മുംബൈ: 778 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മഹാരാഷ്ട്രയിലെ കൊവിഡ് കേസുകളുടെ എണ്ണം 6,000 കടന്നു. 6427 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലെ കൊവിഡ് മരണസംഖ്യ 283 ആണ്. പതിനാല് രോഗികൾ വ്യാഴാഴ്ച മരിച്ചു. സംസ്ഥാനത്ത് 840 രോഗികളെ ഡിസ്ചാർജ് ചെയ്തു.
വ്യാഴാഴ്ച ഉണ്ടായ 14 മരണങ്ങളിൽ എട്ട് പുരുഷന്മാരും ആറ് സ്ത്രീകളും ഉൾപ്പെടുന്നു. അവരിൽ രണ്ടുപേർ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരും ഒമ്പത് പേർ 40 നും 59 നും ഇടയിൽ പ്രായമുള്ളവരും മൂന്ന് പേർ 40 വയസ്സിൽ താഴെയുള്ളവരുമാണ്. മുംബൈയിൽ കൊവിഡ് കേസുകളുടെ എണ്ണം 4205 ആയി. മുംബൈയില്‍ മാത്രം 167 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്ര ഇതുവരെ 96,369 സാമ്പിളുകൾ പരിശോധിച്ചു. അതിൽ 89,561 എണ്ണം നെഗറ്റീവ് ആണ്. നിലവിൽ 1,14,398 പേർ ഹോം ക്വാറന്‍റൈനിലും 8,702 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലാണ്.