ETV Bharat / bharat

രാജ്യത്ത് 24 മണിക്കൂറിൽ 57,381 പേർക്ക് രോഗമുക്തി

author img

By

Published : Aug 15, 2020, 3:05 PM IST

രാജ്യത്ത് പരിശോധന, തുടര്‍ പരിശോധന, ചികിത്സ രീതി ഫലപ്രദമായി നടക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Over 57 thousand patients recovered from COVID-19 in last 24 hours: Health Ministry  Health Ministry  highest recoveries of COVID-19  total recoveries have crossed the 18 lakh mark today  active COVID-19 case  ന്യൂഡൽഹി  റിക്കവറി നിരക്ക്  കൊവിഡ് റിക്കവറി റേറ്റ്  രോഗ്യ കുടുംബക്ഷേമ മന്ത്രാലയം  കൊവിഡ്  കൊവിഡ് പരിശോധന
രാജ്യത്ത് 24 മണിക്കൂറിൽ 57,381 പേർ രോഗമുക്തി നേടിയെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 57,381 പേർ കൊവിഡ് മുക്തരായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് മുക്തരാകുന്നവരുടെ നിരക്ക് 70 ശതമാനം കടന്നെന്നും 32ഓളം സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും രോഗമുക്തി നിരക്ക് 50 ശതമാനം പിന്നിട്ടെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞു.

12 ഇടങ്ങളിൽ ഈ നിരക്ക് ദേശിയ ശതമാനത്തേക്കാൾ ഉയർന്നിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 18 ലക്ഷത്തിലധികം പേരാണ് കൊവിഡ് മുക്തരായത്. കൊവിഡ് മുക്തരായവരുടെയും സജീവ കേസുകളും തമ്മിലുള്ള വ്യത്യാസം ഉയർന്നെന്നും മന്ത്രാലയം അറിയിച്ചു. നിലവിൽ 6,68,220 സജീവ കൊവിഡ് കേസുകളാണ് ഇന്ത്യയിലുള്ളത്.

രാജ്യത്ത് പരിശോധന, തുടര്‍ പരിശോധന, ചികിത്സ രീതി ഫലപ്രദമായി നടക്കുന്നുണ്ടെന്നും 24 മണിക്കൂറിൽ 8,68,679 കൊവിഡ് പരിശോധനയാണ് നടത്തിയതെന്നും മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. ഇതോടെ രാജ്യത്ത് നടത്തിയ കൊവിഡ് പരിശോധനകൾ 2.85 കോടി പിന്നിട്ടു. ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് ആഗോള കൊവിഡ് നിരക്കിനേക്കാൾ കുറവാണ്. ഇന്ത്യയിലെ കൊവിഡ് പരിശോധനാ ലാബുകളുടെ എണ്ണം വർധിപ്പിക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.