ETV Bharat / entertainment

'എല്ലാ സൂപ്പര്‍സ്‌റ്റാറുകള്‍ക്കും മുകളിലാണ് രജനികാന്ത്': അമിതാഭ് ബച്ചന്‍ - Amitabh Bachchan Rajinikanth Hum - AMITABH BACHCHAN RAJINIKANTH HUM

33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജനികാന്തും അമിതാഭ് ബച്ചനും 'വേട്ടയ്യനി'ല്‍ ഒരുമിക്കുന്നത്. 1991 ല്‍ 'ഹം' എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ പങ്കിട്ട് അമിതാഭ് ബച്ചന്‍.

AMITABH BACHCHAN AND RAJINIKANTH  VETTAIYAN MOVIE  രജനികാന്ത്  വേട്ടയ്യന്‍
Amitabh Bachchan and Rajinikanth (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 25, 2024, 5:47 PM IST

രജനികാന്തിനൊപ്പം അഭിനയിച്ചതിന്‍റെ ഓര്‍മ്മകള്‍ പങ്കിട്ട് അമിതാഭ് ബച്ചന്‍. 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജനികാന്തും അമിതാഭ് ബച്ചനും 'വേട്ടയ്യനി'ല്‍ ഒരുമിച്ചെത്തുന്നത്. 'വേട്ടയ്യന്‍റെ' ഓഡിയോ ലോഞ്ചില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് അമിതാഭ് ബച്ചന്‍ ചിത്രീകരണത്തിന്‍റെ ഓര്‍മ്മകള്‍ പങ്കിട്ടത്.

1991 ല്‍ പുറത്തിറങ്ങിയ 'ഹം' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. 'ഹം' എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഓര്‍മ്മകളാണ് താരം പങ്കുവച്ചത്. അന്ന് ഷൂട്ടിങ്ങിനിടയില്‍ വിശ്രമിക്കാന്‍ സമയം കിട്ടിയപ്പോള്‍ താന്‍ കാറിലേക്കാണ് പോയത്. പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ നിലത്ത് വിശ്രമിക്കുന്ന രജനികാന്തിനെയാണ് കണ്ടത്. വലിയൊരു സൂപ്പര്‍ സ്‌റ്റാര്‍ നിലത്ത് കിടന്നുറങ്ങുന്നത് കണ്ടപ്പോള്‍ കുറ്റബോധം തോന്നി. അപ്പോള്‍ തന്നെ താന്‍ കാറില്‍ നിന്നിറങ്ങി വന്നു. അമിതാഭ് ബച്ചന്‍ പറഞ്ഞു.

അമിതാഭ് ബച്ചന്‍റെ വാക്കുകള്‍

"സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്തിനൊപ്പം ഞാന്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയിക്കുന്നത്. രജനികാന്തിനൊപ്പം അഭിനയിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്. മികച്ച നടന്‍ എന്നു മാത്രമല്ല നല്ല മനുഷ്യന്‍ കൂടിയാണ് അദ്ദേഹം. ആ കാര്യം ഈ ഷൂട്ടിങ്ങ് ലൊക്കേഷനിലും ഞാന്‍ കണ്ടു. 1991 ല്‍ സിനിമ ഷൂട്ട് ചെയ്യുന്നതിനിടയില്‍ ഒരു സംഭവമുണ്ടായി. ഷൂട്ടിങ്ങിനിടയില്‍ വിശ്രമിക്കാന്‍ സമയം കിട്ടിയപ്പോള്‍ സാധാരണ നടന്മാര്‍ ചെയ്യുന്നതു പോലെ ഞാന്‍ വിശ്രമിക്കാന്‍ കാറിലേക്ക് പോയി. കാറില്‍ എസിയൊക്കെ ഇട്ട് ഇരിക്കുകയായിരുന്നു. പെട്ടെന്ന് തിരിഞ്ഞു നോക്കുമ്പോള്‍ രജനികാന്ത് വളരെ സാധാരണമായി നിലത്ത് കിടന്ന് വിശ്രമിക്കുന്നതാണ് കണ്ടത്. അത് കണ്ടപ്പോള്‍ എനിക്ക് വലിയ കുറ്റബോധം തോന്നി. കാരണം വളരെ വലിയ സൂപ്പര്‍ സ്‌റ്റാറാണ് അവിടെ താഴെ തറയില്‍ കിടക്കുന്നത്. അപ്പോള്‍ തന്നെ ഞാന്‍ കാറില്‍ നിന്നിറങ്ങി അവിടെ അടുത്ത് പോയിരുന്നു. അത്രയും എളിമയുള്ള ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം വെറുമൊരു സൂപ്പര്‍സ്‌റ്റാര്‍ അല്ല. എല്ലാ സൂപ്പര്‍സ്‌റ്റാറുകള്‍ക്കും മുകളിലാണ് അദ്ദേഹം". അമിതാഭ് ബച്ചന്‍ പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഒക്ടോബര്‍ 10 നാണ് 'വേട്ടയ്യന്‍' തിയേറ്ററുകളില്‍ എത്തുക. ചിത്രത്തില്‍ മഞ്ജുവാര്യര്‍ രജനികാന്തിന്‍റെ ഭാര്യയായാണ് എത്തുന്നത്. ചിത്രത്തിലെ 'മനസിലായോ' എന്ന ഗാനം ഇതിനോടകം തന്നെ തരംഗമായിരിക്കുകയാണ്.

Also Read:ഓഡിയോ ലോഞ്ചിനിടയിലും മഞ്ജുവിന്‍റെ തകര്‍പ്പന്‍ പ്രകടനം; വീഡിയോ വൈറല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.