മുംബൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമരത്തിൽ പങ്കെടുത്തവരെ പൊലീസ് തടഞ്ഞുവച്ചു. പൂനെയിൽ ഇന്ന് നടന്ന സമരത്തിൽ പങ്കെടുത്ത 250ലധികം പ്രക്ഷോഭകരെയാണ് തടഞ്ഞത്. അനുമതി വാങ്ങാതെ സമരം സംഘടിപ്പിച്ചതിനാണ് ഇവരെ തടഞ്ഞുവച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സമരക്കാർ കാഞ്ചുമാർഗ് റെയിൽവേ സ്റ്റേഷനിലെ ട്രാക്കുകൾ തടഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്റിറിനും എതിരെയാണ് സമരം നടന്നത്. പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലെത്തിയ മുസ്ലീം വിഭാഗം ഒഴികെയുള്ള അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിനെതിരെ രാജ്യത്തൊട്ടാകെ പ്രക്ഷോഭം ശക്തമാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം; പ്രതിഷേധക്കാരെ തടഞ്ഞ് പൊലീസ് - പൗരത്വ നിയമ ഭേദഗതി
അനുമതി വാങ്ങാതെ പ്രതിഷേധിച്ചതിനാണ് സമരക്കാരെ തടഞ്ഞുവച്ചതെന്ന് പൊലീസ്

Conclusion: