ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് പരിശോധന ഫലം നെഗറ്റീവ് ആയതിനാല്‍ വുഹാനില്‍ നിന്നും മനേസര്‍ ആര്‍മി ക്യാമ്പിലെ താല്‍കാലിക ആശുപത്രിയില്‍ മാറ്റിപ്പാര്‍പ്പിച്ച 220 ഇന്ത്യന്‍ പൗരന്മാര്‍ ഇന്ന് ആശുപത്രി വിടുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വുഹാനിൽ വൈറസ് പടർന്നതിന്‍റെ പശ്ചാത്തലത്തിൽ ഫെബ്രുവരി 1, 2 തീയതികളിൽ ഇരുനൂറോളം ഇന്ത്യൻ വിദ്യാർഥികളെ വുഹാനിൽ നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്നതിന് ഇന്ത്യൻ സൈന്യം മനേസറിനടുത്ത് സൗകര്യം ഒരുക്കുകയായിരുന്നു. 14 ദിവസത്തിനുശേഷം രോഗലക്ഷണങ്ങളില്ലാത്തവരെ നാട്ടിലേക്ക് പോകാൻ അനുവദിക്കുമെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞിരുന്നു.
കൊവിഡ് 19; ഇരുന്നൂറോളം പേര്‍ ഇന്ന് ആശുപത്രി വിടും - coronavirus infection
മനേസര്‍ ആര്‍മി ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ച 220 ഇന്ത്യന്‍ പൗരന്മാരെ ഡിസ്‌ചാര്‍ജ് ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം. കൊവിഡ് 19 വൈറസ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു