ETV Bharat / bharat

വന്ദേ ഭാരത് ദൗത്യം; ഇന്ത്യയിലെത്തിയത് 20 ലക്ഷം പേർ

എയർ ബബിൾ കരാർ പ്രകാരമാണ് വിദേശത്തു നിന്നും 20.22 ലക്ഷം ആളുകളെ ഇന്ത്യയിലെത്തിച്ചത്. 18 രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

'Vande Bharat' mission  Ministry of External Affairs  Anurag Srivastava  Over 2 million Indians returned  വന്ദേഭാരത് ദൗത്യം  വന്ദേഭാരത് മിഷൻ  വന്ദേഭാരത് ദൗത്യം എത്തിയ ഇന്ത്യക്കാർ  20 ലക്ഷം ഇന്ത്യക്കാർ വന്ദേഭാരത് മിഷൻ
വന്ദേ ഭാരത് ദൗത്യം
author img

By

Published : Oct 30, 2020, 7:00 AM IST

ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ തുടർന്ന് മെയ് ഏഴിന് ആരംഭിച്ച വന്ദേ ഭാരത് ദൗത്യത്തിലൂടെ ഇന്ത്യയിലെത്തിയത് 20 ലക്ഷത്തിലധികം പേർ. ഒക്‌ടോബർ ഒന്നു മുതൽ ദൗത്യത്തിന്‍റെ ഏഴാം ഘട്ടമാണ് ആരംഭിച്ചത്. 24 രാജ്യങ്ങളിൽ നിന്നും 1,057 അന്താരാഷ്‌ട്ര വിമാനങ്ങളിലൂടെ 1,95,000 ഇന്ത്യക്കാർ കൂടി ഒക്‌ടോബർ അവസാനത്തോടെ എത്തുമെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു.

എയർ ബബിൾ കരാർ പ്രകാരമാണ് വിദേശത്തു നിന്നും 20.22 ലക്ഷം ആളുകളെ ഇന്ത്യയിലെത്തിച്ചത്. കൊവിഡ് മൂലം റദ്ദാക്കിയ പതിവ് അന്താരാഷ്‌ട്ര സർവീസുകൾ പുനരാരംഭിക്കുന്നതിനായി രണ്ട് രാജ്യങ്ങൾ തമ്മിൽ ഏർപ്പെടുന്ന താൽകാലിക ഇടപാടാണ് എയർ ബബിളുകൾ അഥവാ വ്യോമഗതാഗത ബബിളുകൾ. രണ്ടു രാജ്യങ്ങളിലെയും വ്യോമയാന കമ്പനികൾക്ക് ഒരുപോലെ നേട്ടം ഉണ്ടാകുന്നതാണിത്. യുഎസ്, ഫ്രാൻസ്, ജർമ്മനി, യുകെ, കാനഡ, യുഎഇ, മാലി ദ്വീപുകൾ തുടങ്ങി 18 രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.