കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുടുംബവാഴ്ചയല്ലസത്യസന്ധതയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കന്യാകുമാരിയിലെ പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു.
അഞ്ച് വർഷത്തെ വികസന നേട്ടങ്ങള്‍ വിശദീകരിച്ചായിരുന്നു മോദിയുടെ പ്രസംഗം. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയോജന പ്രകാരം രാജ്യത്തെ 1.1 കോടി കർഷകർക്ക് ആദ്യ ഗഡുവായ 2000 രൂപ ലഭിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഫെബ്രുവരി ഒന്നിന് പ്രഖ്യാപിച്ച ഒരു പദ്ധതി അതേ മാസം തന്നെ നടപ്പിലാക്കുന്നതിനെപ്പറ്റിസങ്കൽപ്പിക്കാനാകുന്നുണ്ടോ എന്നും മോദി ചോദിച്ചു
30 വർഷത്തിന് ശേഷമാണ് 2014 ൽ ഒരു പാർട്ടിക്ക് പാർലമെന്‍റിൽ ഭൂരിപക്ഷം ലഭിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടത് കുടുംബവാഴ്ചയല്ല, സത്യസന്ധതയാണ്, വികസനമാണ്, നാശമല്ല എന്നതിന്‍റെ തെളിവായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ തടസങ്ങളല്ല സാധ്യതകളാണ് തേടുന്നതെന്നും സുസ്ഥിര വളർച്ചയാണ്, വോട്ട് ബാങ്ക് രാഷ്ട്രീയമല്ലെന്നും മോദി കൂട്ടിച്ചേർത്തു. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടൽ കർമ്മവും കന്യാകുമാരിയിൽ പ്രധാനമന്ത്രി നിർവഹിച്ചിരുന്നു