മുംബൈ: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതില്‍ ഉദ്ദവ് താക്കറെ സര്‍ക്കാരിന് വീഴ്‌ച പറ്റിയെന്ന് മഹാരാഷ്‌ട്രയിലെ മുതിര്‍ന്ന ബിജെപി നേതാവ് ആശിഷ് ഷെലാര്‍. കേരളത്തിന്‍റെ മാതൃക സ്വീകരിച്ചിരുന്നെങ്കില്‍ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണവും മരണവും ഇത്രയും കൂടില്ലായിരുന്നുവെന്നും ആശിഷ് ഷെലാര്‍ അഭിപ്രായപ്പെട്ടു. രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന മോദി സര്‍ക്കാരിന്‍റെ ആദ്യ വര്‍ഷം വളരെ മികച്ചതായിരുന്നുെവന്നും, കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായി സഹായം ലഭിക്കുന്നില്ലെന്ന മഹാരാഷ്‌ട്ര സര്‍ക്കാരിന്‍റെ പരാതികള്‍ അടിസ്ഥാനരഹിതമാണെന്നും ആശിഷ് പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായ 28,104 കോടി രൂപ കേന്ദ്രത്തില്‍ നിന്നും മഹാരാഷ്‌ട്രയ്‌ക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചേരിവികസനത്തിനെന്ന പേരില്‍ സംസ്ഥാനത്ത് നടക്കുന്ന പദ്ധതികള്‍ വന്‍കിട കെട്ടിടനിര്‍മാതാക്കളെ സഹായിക്കാനാണെന്നും ആശിഷ് ഷെലാര്‍ ആരോപിച്ചു.
കൊവിഡില്‍ മഹാരാഷ്‌ട്ര കേരളത്തെ മാതൃകയാക്കണമായിരുന്നു: ബിജെപി നേതാവ് - കൊവിഡ് കേരള
കേരളത്തിന്‍റെ മാതൃക സ്വീകരിച്ചിരുന്നെങ്കില്‍ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണവും മരണവും ഇത്രയും കൂടില്ലായിരുന്നുവെന്നും ആശിഷ് ഷെലാര്‍ അഭിപ്രായപ്പെട്ടു.