മുംബൈ: അധ്യാപക സംഘടനയുടെ പ്രതിഷേധത്തെ തുര്‍ന്ന് മഹാരാഷ്ട്ര അലോക ജില്ലയിലെ മദ്യശാലയില്‍ അധ്യപകരെ വിന്യസിച്ച പ്രാദേശിക ഭരണകൂടത്തിന്‍റെ നടപടി ജില്ലാ ഭരണകൂടം റദ്ദാക്കി. മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മദ്യശാലകളില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ശ്രീ ഗഡ്‌ജ് മഹാരാജ് കോളജിലെ അധ്യാപകരെ മുര്‍തിസാബാദ് മദ്യശാലകളില്‍ നിയോഗിച്ചതോടെയാണ് പ്രതിഷേധവുമായി അധ്യാപക സംഘടന രംഗത്ത് വന്നത്. അതേസമയം ജീവനക്കാരുടെ കുറവ് മൂലമാണ് അധ്യപകരെ മദ്യശാലകളില്‍ നിയോഗിക്കാന്‍ നിര്‍ബന്ധിതരായതെന്ന് തഹല്‍സിദാര്‍ പ്രദീപ് പവാര്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ മദ്യശാലയില്‍ അധ്യാപകരെ നിയോഗിച്ച നടപടി റദ്ദാക്കി
മദ്യശാലയില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ അധ്യാപകരെ വിന്യസിച്ച പ്രാദേശിക ഭരണകൂടത്തിന്‍റെ നടപടി ജില്ലാ ഭരണകൂടം റദ്ദാക്കി.