ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമ ഭേദഗതിയുടെ യാഥാര്‍ഥ്യം മറച്ചുവച്ച് പ്രതിപക്ഷം ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവര്‍ നുണകള്‍ പ്രചരിപ്പിക്കുകയാണ്. പക്ഷേ പരാജയമാണ് പ്രതിപക്ഷത്തെ കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി.
-
पीएम मोदी ने दिल्ली रैली की शुरुआत 'विविधता में एकता, भारत की विशेषता', नारा लगवाकर की। pic.twitter.com/aa58JapsZC
— ANI_HindiNews (@AHindinews) December 22, 2019 " class="align-text-top noRightClick twitterSection" data="
">पीएम मोदी ने दिल्ली रैली की शुरुआत 'विविधता में एकता, भारत की विशेषता', नारा लगवाकर की। pic.twitter.com/aa58JapsZC
— ANI_HindiNews (@AHindinews) December 22, 2019पीएम मोदी ने दिल्ली रैली की शुरुआत 'विविधता में एकता, भारत की विशेषता', नारा लगवाकर की। pic.twitter.com/aa58JapsZC
— ANI_HindiNews (@AHindinews) December 22, 2019
നാനാത്വത്തില്‍ ഏകത്വം എന്നതാണ് ഇന്ത്യയുടെ അടിസ്ഥാനമെന്നും മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയെ വ്യത്യസ്ഥമാക്കുന്നത് ഈ പ്രത്യേകതയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ അനധികൃത കോളനികളിലെ താമസക്കാര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാരിനോടുള്ള നന്ദി പ്രകടനം എന്ന നിലയിലാണ് രാംലീല മൈതാനത്ത് പൊതുസമ്മേളനം സംഘടിപ്പിച്ചത്. സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന ദളിതരുടെയും പാവപ്പെട്ടവരുടെയും ഉന്നമനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ദേശീയ പൗരത്വ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. കൃത്യമായ മാനദണ്ഡങ്ങളിലൂടെ ലോക്‌സഭയിലും രാജ്യസഭയിലും നടത്തിയ ചര്‍ച്ചകളിലൂടെയും വോട്ടെടുപ്പിലൂടെയുമാണ് ബില്‍ പാസാക്കിയത്. അതിനാല്‍ പുതിയ ഭേദഗതിയെ അംഗീകരിക്കാത്തത് പാര്‍ലമെന്‍റിന് ബഹുമാനം നല്‍കുന്നില്ലെന്നതിന് തെളിവാണെന്നും മോദി പറഞ്ഞു. പുതിയ പൗരത്വ നിയമ പ്രകാരം കുടിയേറ്റക്കാരായ 40 ലക്ഷത്തോളം ആളുകള്‍ക്കാണ് ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ പോകുന്നത്. എന്നാല്‍ നിയമത്തെ സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഒരു കൂട്ടം ആളുകള്‍ ജനങ്ങളെ തെറ്റുദ്ധരിപ്പിക്കുകയാണെന്നും പ്രധാമന്ത്രി ആരോപിച്ചു.
നാനാത്വത്തില്‍ എകത്വം അതാണ് ഇന്ത്യയുടെ പ്രത്യേകത എന്ന മോദിയുടെ പ്രസ്‌താവന സമ്മേളനത്തിനെത്തിയ ജനങ്ങള്‍ ഏറ്റുചൊല്ലി. ഡല്‍ഹിയിലെ ജനങ്ങള്‍ തനിക്ക് വിഐപികളാണെന്ന് പറഞ്ഞ മോദി രാജ്യതലസ്ഥാനത്തെ ജനങ്ങളുടെ പുരോഗതിക്ക് എന്‍ഡിഎ സര്‍ക്കാര്‍ വലിയ പരിഗണന നല്‍കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നിന്നുള്ള ബിജെപിയുടെ പാര്‍ലമെന്‍റ് അംഗങ്ങളായ ഗൗതം ഗംഭീര്‍, മീനാക്ഷി ലേഖി, ഹര്‍ഷ് വര്‍ധൻ, ഹാന്‍സ് രാജ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.