അമരാവതി: ആന്ധ്രാപ്രദേശ് പൊലീസിന്‍റെ 'ഓപ്പറേഷൻ മുസ്‌കാൻ കൊവിഡ് -19' പ്രചാരണത്തിന്‍റെ ഫലമായി ആന്ധ്രയിൽ വീണ്ടും ഒരു അമ്മയും മകനും ഒന്നിച്ചു. പ്രതിസന്ധി ഘട്ടത്തിൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് സഹായം നൽകുന്നതിനായി ആന്ധ്രാപ്രദേശ് ഡിജിപി ഗൗതം സവാങിന്‍റെ നേതൃത്വത്തിലാണ് ക്യാമ്പയിൻ ആരംഭിച്ചത്.
ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ പാലക്കല്ലുവിൽ താമസിക്കുന്ന ബോബ്ബ ശ്രീ ലളിതയുടെ രണ്ടാമത്തെ മകൻ ശ്രീനിവാസ് നാല് വർഷം മുമ്പ് നാടുവിട്ടു പോയതാണ്. രണ്ടാമത്തെ മകന്‍ ജനിച്ചയുടനെ ഭർത്താവിനെ നഷ്ടപ്പെട്ട ലളിത വീട്ടുകാര്യങ്ങൾ നടത്താൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. മക്കൾക്ക് ഭക്ഷണത്തിന് വക കണ്ടെത്താൻ ആക്രി പെറുക്കാൻ വരെ ഇവർ പോയിട്ടുണ്ട്. 2016ലാണ് ശ്രീനിവാസ് നാടുവിട്ട് വിജയവാഡയിൽ എത്തുന്നത്. ഇയാളെ റെയിൽവേ പൊലീസ് രക്ഷപ്പെടുത്തി വിജയവാഡയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ശ്രീനിവാസ് ആവശ്യപ്പെട്ടതിനെ തുടർന്ന് അധികാരികൾ നടപടിയെടുക്കുകയും അമ്മയെ കണ്ടെത്തുകയും ചെയ്ചു. നാലുവർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അവർ ഒന്നിച്ചു.