ന്യൂഡൽഹി : വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനായി ഐഎൻഎസ് ഷാർദുൾ എന്ന യുദ്ധകപ്പലുമായി ഇന്ത്യൻ നാവികസേന. ഇറാനിൽ കുടിങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്‍റെ ഭാഗമായാണ് നാവികസേന ഐഎൻഎസ് ഷാർദുളിനെ ഉപയോഗിക്കുന്നത്.
-
Operation #SamudraSetu#IndianNavy commences evacuation of citizens from Iran.@indiannavy ship #INSShardul has entered Port of Bandar Abbas, Iran today morning to bring back Indian citizens.#हरकामदेशकेनाम#IndiaFightsCorona#MissionVandeBharat @SpokespersonMoD @MEAIndia https://t.co/w5UlCbgJrK pic.twitter.com/NE4PJWxpyP
— SpokespersonNavy (@indiannavy) June 8, 2020 " class="align-text-top noRightClick twitterSection" data="
">Operation #SamudraSetu#IndianNavy commences evacuation of citizens from Iran.@indiannavy ship #INSShardul has entered Port of Bandar Abbas, Iran today morning to bring back Indian citizens.#हरकामदेशकेनाम#IndiaFightsCorona#MissionVandeBharat @SpokespersonMoD @MEAIndia https://t.co/w5UlCbgJrK pic.twitter.com/NE4PJWxpyP
— SpokespersonNavy (@indiannavy) June 8, 2020Operation #SamudraSetu#IndianNavy commences evacuation of citizens from Iran.@indiannavy ship #INSShardul has entered Port of Bandar Abbas, Iran today morning to bring back Indian citizens.#हरकामदेशकेनाम#IndiaFightsCorona#MissionVandeBharat @SpokespersonMoD @MEAIndia https://t.co/w5UlCbgJrK pic.twitter.com/NE4PJWxpyP
— SpokespersonNavy (@indiannavy) June 8, 2020
ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തു നിന്ന് ഗുജറാത്തിലെ പോർബന്ദറിലേക്കാണ് ആളുകളെ കൊണ്ടു വരുന്നത്. ഇതിന്‍റെ ഭാഗമായി യുദ്ധക്കപ്പൽ ഇന്ന് രാവിലെ ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് പ്രവേശിച്ചതായി ഇന്ത്യൻ നാവികസേന അറിയിച്ചു. പൗരന്മാരെ ഒഴിപ്പിക്കാനുള്ള പട്ടിക തയ്യാറാകുന്നുണ്ട്. ആവശ്യമായ മെഡിക്കൽ പരിശോധനകൾ നടത്തും. കൂടാതെ കൊവിഡുമായി ബന്ധപ്പെട്ട സാമൂഹിക വിദൂര മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നും മെഡിക്കൽ സ്റ്റാഫ്, ഡോക്ടർമാർ, ശുചിത്വ വിദഗ്ധർ, പോഷകാഹാര വിദഗ്ധർ, മരുന്നുകൾ, റേഷൻ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ എന്നിവ കപ്പലിൽ തയ്യാറാണെന്നും നാവികസേന അറിയിച്ചു. അംഗീകൃത മെഡിക്കൽ സംവിധാനങ്ങളെക്കൂടാതെ ഇന്ത്യൻ നാവികസേന വികസിപ്പിച്ച നൂതന ഉൽപ്പന്നങ്ങൾ ഉൾപ്പെടെ പ്രത്യേക മെഡിക്കൽ ഉപകരണങ്ങളും കപ്പലിൽ എത്തിക്കുന്നുണ്ട്. കൂടാതെ ആവശ്യം വന്നാൽ ഉപയോഗിക്കാൻ പ്രത്യേക ഐസൊലേഷൻ കമ്പാർട്ടുമെന്‍റുകളും നീക്കിവച്ചിട്ടുണ്ട്.