ഹൈദരാബാദ്: ഓൺലൈൻ മണി ആപ്ലിക്കേഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് സൈബരാബാദ് പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ചൈനക്കാരായ രണ്ട് പേരെ പിടിക്കാനായില്ല. ആപ്പില്‍ പണം നിക്ഷേപിച്ചാല്‍ 90 ദിവസത്തിനുള്ള നാലിരട്ടി തിരികെ നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഇരുപതിനായിരത്തോളം പേരില്‍ നിന്നായി 50 കോടിയുടെ തട്ടിപ്പാണ് ഇവര്‍ നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
മൂന്ന് കോടി രൂപയും നാല് ലാപ്‌ടോപ്പുകളും പ്രതികളുടെ പക്കല്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. വാട്‌സ് ആപ്പ് വഴിയാണ് ഇവര്‍ പരസ്യം പ്രചരിപ്പിച്ചതും, ആളുകളെ കബളിപ്പിച്ചതും. ഇത്തരം വാട്‌സ് ആപ്പ് സന്ദേശങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.