ETV Bharat / bharat

ഓൺലൈൻ വിദ്യാഭ്യാസം: ഹിമാചലിലെ കിന്നൗറിലെ കുട്ടികള്‍ക്ക് ഒരു വിദൂര സ്വപ്നം - ഹിമാചലിലെ കിന്നൗറിനുള്ള കുട്ടികള്‍ക്ക് ഒരു വിദൂര സ്വപ്നം

കിന്നൗർ, റികാങ്‌പിയോ എന്നീ സ്ഥലങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽ, 2 ജി ഇൻറർനെറ്റ് കണക്റ്റിവിറ്റി പോലും ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. അതിനാൽ നൂറുകണക്കിന് വിദ്യാർഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമാണ്.

online education  distant dream  digital education  online education in Himachal Pradesh  Kinnaur  smart class facility  ഓൺലൈൻ വിദ്യാഭ്യാസം  ഹിമാചലിലെ കിന്നൗറിനുള്ള കുട്ടികള്‍ക്ക് ഒരു വിദൂര സ്വപ്നം  കിന്നൗർ
ഓൺലൈൻ വിദ്യാഭ്യാസം: ഹിമാചലിലെ കിന്നൗറിനുള്ള കുട്ടികള്‍ക്ക് ഒരു വിദൂര സ്വപ്നം!
author img

By

Published : Jul 15, 2020, 7:44 AM IST

Updated : Jul 15, 2020, 9:31 AM IST

കിന്നൗർ: കൊവിഡിന്‍റെ പശ്ചാത്തലത്തിൽ 'വര്‍ക്ക് ഫ്രം ഹോം' അഥവാ വീട്ടില്‍ നിന്നു ഇന്‍റര്‍നെറ്റ് വഴി ജോലി ചെയ്യുന്ന സംവിധാനം നിർബന്ധമാക്കി. അത് പോലെ വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകളിലേക്കും വെർച്വൽ പഠന രീതികളിലേക്കും മാറുന്നു. മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. എന്നിട്ടും ഇന്ത്യയിലെ പല ഗ്രാമങ്ങളിലും വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസിന്‌ വേണ്ട സൗകര്യം ഒരുക്കാന്‍ കഴിയുന്നില്ല. അതിനൊരു ഉദാഹരണമാണ്‌ ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ല. ഇവിടെ കുട്ടികൾക്ക് അടിസ്ഥാന സ്മാർട്ട് ക്ലാസ് സൗകര്യമില്ല. തടസരഹിതവും സുഗമവുമായ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന്, അതിവേഗ ഇന്റർനെറ്റ് നിർബന്ധമാണ്. കിന്നൗർ, റികാങ്‌പിയോ എന്നീ സ്ഥലങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽ, 2 ജി ഇൻറർനെറ്റ് കണക്റ്റിവിറ്റി പോലും ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. അതിനാൽ നൂറുകണക്കിന് വിദ്യാർഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമാണ്.

കൊവിഡ്‌ മൂലം ലോക്ക്‌ ഡൗൺ ഏർപ്പെടുത്തിയതിന് ശേഷം വിവിധ സംസ്ഥാനങ്ങളിൽ പഠിച്ചിരുന്ന കിന്നൗർ സ്വദേശികളായ നിരവധി വിദ്യാർഥികൾ മടങ്ങി എത്തി. സ്കൂളുകൾ ഓൺലൈൻ അധ്യാപനം ആരംഭിച്ചുവെങ്കിലും ഇന്റർനെറ്റ് ഇല്ലാത്തതിനാൽ പല വിദ്യാർഥികൾക്കും ഈ സൗകര്യം ലഭ്യമാക്കാൻ കഴിയില്ല. ഇത് രക്ഷിതാക്കൾക്കും തലവേദന ആകുകയാണ്. വേഗത കുറഞ്ഞ ഇന്‍റർനെറ്റ്‌ കാരണം കുട്ടികൾ ലാപ്‌ടോപ്പുകളിലും മൊബൈൽ ഫോണുകളിലും കൂടുതൽ സമയം ചെലവഴിക്കേണ്ടിവരുമെന്നാണ് രക്ഷകർത്താക്കൾ പറയുന്നത്. നീണ്ട സമയം ലാപ്ടോപ്പിന് മുന്നില്‍ ചെലവഴിക്കുന്നത് മൂലം ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കാം. ഈ അധ്യാപന രീതി സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന കുടുംബങ്ങളെ മോശമായി ബാധിക്കുന്നു. ലോക്ക് ഡൗണും സാമ്പത്തിക മാന്ദ്യവും നിലനില്‍ക്കുന്ന ഈ സമയത്ത് എല്ലാ രക്ഷിതാക്കൾക്കും അവരുടെ കുട്ടികൾക്കായി ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നത് എളുപ്പമല്ല.

ഓൺലൈൻ വിദ്യാഭ്യാസം: ഹിമാചലിലെ കിന്നൗറിലെ കുട്ടികള്‍ക്ക് ഒരു വിദൂര സ്വപ്നം

സാമ്പത്തികമായി പിന്നോക്കമായ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളെ ഓൺലൈൻ ക്ലാസുകളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇത്‌ കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാന്‍ സർക്കാർ ക്രമീകരണങ്ങൾ ഒന്നും തന്നെ ഒരുക്കിയിട്ടില്ല . ജില്ലയിൽ ഇന്റർനെറ്റ് സൗകര്യം ശക്തിപ്പെടുത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. കൊവിഡ്‌ വ്യാപനം കുറവുള്ള, ജനസംഖ്യ കുറഞ്ഞ പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിച്ച് ക്ലാസുകൾ നടത്താൻ സർക്കാർ സ്കൂളുകളെ അനുവദിക്കണമെന്നാണ് വിദൂര പ്രദേശങ്ങളിൽ നിന്നുള്ള രക്ഷിതാക്കളുടെ അഭിപ്രായം. അധ്യാപനത്തെ ബാധിക്കില്ലെന്ന് ഇത് ഉറപ്പാക്കും. ജില്ലയിലെ മോശം ഇന്റർനെറ്റ് സൗകര്യം കുട്ടികളുടെ ഓൺലൈൻ അധ്യാപനത്തെ ബാധിക്കുന്നുവെന്ന് അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ പോലും സമ്മതിക്കുന്നു.

“മോശം ഇൻറർ‌നെറ്റ് കണക്റ്റിവിറ്റി സംബന്ധിച്ച് ആളുകളിൽ നിന്ന് ഞങ്ങൾക്ക് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പരുക്കൻ ഭൂപ്രദേശങ്ങളിൽ സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും,” കിന്നൗർ ഡിസി ഗോപാൽ ചന്ദ് പറഞ്ഞു. ഹിമാചൽ പ്രദേശിൽ ഡിജിറ്റൽ ഇന്ത്യ കാംപേയ്ന്‍ നഗര പ്രദേശങ്ങളിൽ മാത്രം ഒതുങ്ങുന്നു. ഗ്രാമ പ്രദേശങ്ങളിൽ ഫോൺ കണക്റ്റിവിറ്റി ഇപ്പോഴും ഗുരുതരമായ പ്രശ്നമാണ്. ഈ പശ്ചാത്തലത്തിൽ, ഓൺലൈൻ വിദ്യാഭ്യാസം മാതാപിതാക്കൾക്കും കുട്ടികൾക്കും, പ്രത്യേകിച്ച് സംസ്ഥാനത്തെ ആദിവാസി ഭൂരിപക്ഷമുഉള്ള ജില്ലകളിലും ഒരു പരിഹാരമില്ലാത്ത പ്രശ്നമായി തുടരുകയാണ്. ഈ മേഖലകളിലെ കുട്ടികളുടെ പഠനം തുടരാൻ സർക്കാർ എത്രയും വേഗം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്.

Last Updated : Jul 15, 2020, 9:31 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.