ശ്രീനഗർ: വടക്കൻ കശ്‌മീരിലെ ബന്ദിപോറ ജില്ലയിലെ ഗുരേസിലെ ബെർണായ് പ്രദേശത്തിന് സമീപം വ്യാഴാഴ്ച വൈകിട്ട് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽകുകയും ചെയ്തു. ചക് നള ഗ്രാമത്തിലാണ് സംഭവം. വാഹനത്തിന്‍റെ ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരേസിലെ ഗുജ്‌റാൻ താലിൻ പ്രദേശവാസിയായ ഷേർ മുഹമ്മദിന്‍റെ മകൻ മുഹമ്മദ് നജാമുദ്ദീൻ ആണ് മരിച്ചത്. വാഹനത്തിൽ സഞ്ചരിച്ചിരുന്ന അഞ്ച് പേർക്കാണ് പരിക്കേറ്റതെന്നും ഇവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കശ്‌മിരിലെ ബന്ദിപോറയിലുണ്ടായ റോഡ് അപകടത്തിൽ ഒരാൾ മരിച്ചു - കശ്‌മിരിലെ ബന്ദിപോരയിലെ റോഡ് അപകടത്തിൽ ഒരാൾ മരിച്ചു
ഗുരേസിലെ ഗുജ്‌റാൻ താലിൻ പ്രദേശവാസിയായ ഷേർ മുഹമ്മദിന്‍റെ മകൻ മുഹമ്മദ് നജാമുദ്ദീൻ ആണ് മരിച്ചത്.

TAGGED:
ശ്രീനഗർ