ETV Bharat / bharat

അതിര്‍ത്തി അശാന്തം; ഒരു ജവാനുകൂടി വീരമൃത്യു വരിച്ചു - വെടിനിര്‍ത്തല്‍ ലംഘനം

പാകിസ്താൻ പിന്തുണയുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങളും സൈനികരുടെ വെടിനിർത്തൽ ലംഘനങ്ങളും പരാജയപ്പെടുത്തുന്നതിനിടെ മൂന്ന് ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

One more solider killed  ceasefire violation Pakistan  അതിര്‍ത്തി അശാന്തം  അതിര്‍ത്തി വീണ്ടും സംഘര്‍ഷത്തിലേക്ക്  വെടിനിര്‍ത്തല്‍ ലംഘനം  ഇന്ത്യ പാക് ബന്ധം
അതിര്‍ത്തി അശാന്തം; ഒരു ജാവാന് കൂടി വീരമൃത്യു
author img

By

Published : Nov 14, 2020, 5:21 AM IST

Updated : Nov 14, 2020, 6:12 AM IST

ജമ്മു കശ്മീര്‍: അതിര്‍ത്തി വീണ്ടും സംഘര്‍ഷത്തിലേക്ക്. പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൂടി വീരമൃത്യുവരിച്ചു. പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ജവാനാണ് മരിച്ചത്. ഇതോടെ മരണസംഖ്യ നാലായി ഉയര്‍ന്നു. പാകിസ്താൻ പിന്തുണയുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങളും അയൽരാജ്യത്തെ സൈനികരുടെ വെടിനിർത്തൽ ലംഘനങ്ങളും പരാജയപ്പെടുത്തുന്നതിനിടെ മൂന്ന് ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

ഉറി സെക്ടറിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടപ്പോൾ ഒരാൾ ഗുരസ് സെക്ടറിൽ കൊല്ലപ്പെട്ടെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഉറി മുതൽ ഗുരസ് വരെയുള്ള വിവിധ മേഖലകളിൽ പാകിസ്താൻ സൈന്യം വെടിനിർത്തൽ നിയമലംഘനം നടത്തിയിരുന്നു. ഇതില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പടുകയും നിരവധി പേര്‍ക്ക് പിരിക്കേല്‍ക്കുയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ സേന കടുത്ത തിരിച്ചടിയാണ് ഇന്നലെ നടത്തിയത്. നിരവധി പാകിസ്താന്‍ പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തു. 11 ഓളം പാക് സൈനികര്‍ കൊല്ലപ്പെട്ടെന്നും സേന അറിയിച്ചിട്ടുണ്ട്.

ദാവർ, കെരൺ, ഉറി, നൗഗം എന്നിവയുൾപ്പെടെ പല മേഖലകളിലും പാകിസ്ഥാന്‍ വെടിനിർത്തൽ ലംഘനം നടത്തി. ഈ വർഷം 4,052 വെടിനിർത്തൽ നിയമലംഘനങ്ങളാണ് പാകിസ്ഥാന്‍ നടത്തിയത്. ഇതിൽ 128 എണ്ണം നവംബറിലും 394 ഒക്ടോബറിലുമാണ് നടന്നത്. കഴിഞ്ഞ വർഷം പാകിസ്ഥാന്‍ 3,233 വെടിനിർത്തൽ നിയമലംഘനങ്ങൾ നടത്തിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

Last Updated : Nov 14, 2020, 6:12 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.