ETV Bharat / bharat

ജമ്മുവില്‍ കൊവിഡില്‍ ഒരു മരണം കൂടി

ഏറ്റവും കൂടുതൽ മരണം നടന്നത് ജമ്മു ജില്ലയാണ്. ഇവിടെ ഒമ്പത് പേര്‍ക്കാണ് കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടത്

author img

By

Published : Jul 11, 2020, 8:02 PM IST

covid jammu
covid jammu

ശ്രീനഗര്‍: 55കാരന്‍ ജമ്മുവില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. സാംബ ജില്ലയിലെ ബാരി ബ്രാഹ്മണ പ്രദേശത്ത് നിന്നുള്ള ഇയാളെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജൂൺ 29 നാണ് ജമ്മു സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. പ്രമേഹമടക്കമുള്ള രോഗങ്ങള്‍ക്ക് ചികിത്സ നടത്തിവരികയായിരുന്നു മരിച്ച ഇയാള്‍.

ഏറ്റവും കൂടുതൽ മരണം നടന്നത് ജമ്മു ജില്ലയാണ്. ഇവിടെ ഒമ്പത് പേര്‍ക്കാണ് കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ദോഡയിൽ രണ്ട് മരണവും കതുവ, രാജൗരി, പൂഞ്ച്, ഉദംപൂർ ജില്ലകളിൽ ഓരോ മരണങ്ങളുമാണ് ഇതുവരെയുണ്ടായത്. ജമ്മു മേഖലയിലെ 10 ജില്ലകളിൽ നിന്നായി ഇതുവരെ 2,094 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 1,454 രോഗികൾ സുഖം പ്രാപിച്ചു.

452 കേസുകളുമായി ജമ്മുവാണ് ഒന്നാമത്. ഉദാംപൂരിൽ 298, കതുവയിൽ 272, രാംബാനിൽ 254, രാജൗരിയിൽ 240, സാംബയിൽ 218, പൂഞ്ചിൽ 139, ദോഡയിൽ 124, റിയാസിയിൽ 53, കിഷ്ത്വാറിൽ 44 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.