ETV Bharat / bharat

പഞ്ചാബ് വ്യാജമദ്യ ദുരന്തം; മരണം 105 ആയി

80 പേർ മരിച്ച ടൻ ടരണ്‍ ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. ഗുരുദാസ്പൂരിലെ ബറ്റാലയിൽ 13 ഉം അമൃത്സറിൽ 12 ഉം മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തു.

പഞ്ചാബ് വ്യാജമദ്യ ദുരന്തം  spurious liquor in Punjab  ചണ്ഡിഗഡ്  പഞ്ചാബ്  വ്യാജമദ്യ ദുരന്തം
പഞ്ചാബ് വ്യാജമദ്യ ദുരന്തം; മരണം 105 ആയി
author img

By

Published : Aug 3, 2020, 9:01 PM IST

ചണ്ഡിഗഡ്: പഞ്ചാബിലെ ടൻ ടരണ്‍ ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 105 ആയി. ഗുരുദാസ്പൂരിലെ ബറ്റാലയിൽ ഒരാൾ കൂടി മരിച്ചതായി അധികൃതർ അറിയിച്ചു. ബത്താലയിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഞായറാഴ്ച ഒരാൾ കൂടി മരിച്ചതായി ഗുരുദാസ്പൂർ ഡെപ്യൂട്ടി കമ്മിഷണർ മുഹമ്മദ് ഇഷ്ഫാക്ക് പറഞ്ഞു. 80 പേർ മരിച്ച ടൻ ടരണ്‍ ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. ഗുരുദാസ്പൂരിലെ ബറ്റാലയിൽ 13 ഉം അമൃത്സറിൽ 12 ഉം മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് വ്യാജമദ്യ ദുരന്തം പുറം ലോകം അറിഞ്ഞ് തുടങ്ങിയത്. നിലവിൽ വ്യാജ മദ്യം കഴിച്ച 10 പേർ ടൻ ടരണിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

ദുരന്തത്തിൽ പ്രതിഷേധിച്ച് എസ്എഡിയുടെ യൂത്ത് അകാലിദൾ പ്രവർത്തകരും സർക്കാരിനെതിരെ ടൻ ടരണിൽ ധർണ നടത്തി. വൈഎഡി മേധാവി പരമ്പൻസ് സിംഗ് റൊമാനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ ചില കോൺഗ്രസ് എം‌എൽ‌എമാർ അനധികൃത മദ്യവ്യാപാരത്തിന് സംരക്ഷണം നൽകുന്നുണ്ടെന്നും ആരോപിച്ചു. ഇത്തരക്കാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും റൊമാന ആവശ്യപ്പെട്ടു. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.