ബെംഗളുരു: കർണാടകയിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കലബുറഗി സ്വദേശിയായ 57 കാരനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 20 ആയി. ഏപ്രിൽ 21 നാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഗുരുതരമായ ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ച് ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഇയാൾ ചികിത്സയിലായിരുന്നു. ഇതോടെ കലബുറഗി ജില്ലയിലെ കൊവിഡ് മരണം അഞ്ചായി. ജില്ലയിൽ നിന്നും ആദ്യത്തെ കൊവിഡ് മരണം മാർച്ചിലാണ് റിപ്പോർട്ട് ചെയ്‌തത്.
കർണാടകയിൽ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു - കർണാടകയിൽ കൊവിഡ് മരണം
കലബുറഗി സ്വദേശിയായ 57കാരനാണ് മരിച്ചത്. സംസ്ഥാനത്തെ ആകെ മരണസംഖ്യ 20 ആയി ഉയർന്നു
കർണാടകയിൽ ഒരു കൊവിഡ് മരണം കൂടി