ചെന്നൈ: ദുബൈയിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇൻഡിഗോ വിമാനത്തിന്‍റെ സീറ്റിനടിയിൽ നിന്ന് 50 ലക്ഷം രൂപ വിലവരുന്ന സ്വർണം കണ്ടെത്തി. വിമാനം വൃത്തിയാക്കുന്നതിടെ വിമാനത്താവള ജീവനക്കാരനാണ് സ്വർണം അടങ്ങുന്ന ബാഗ് സീറ്റിനടിയിൽ കണ്ടതായി കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിച്ചത്.
അതേസമയം സ്വർണത്തിന്‍റെ ഉടമയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി കസ്‌റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതേ വിമാനത്തിൽ വന്ന വെല്ലൂർ സ്വദേശിയായ വിവേക് മനോഹരനിൽ നിന്ന് 200ഗ്രാം സ്വർണവും 10 ലക്ഷം രൂപയും കസ്റ്റംസ് നേരത്തെ പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.