ഹൈദരാബാദ്: ശ്രീശൈലം ഭൂഗർഭ ജലവൈദ്യുത നിലയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അഞ്ച് പേർ നിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ്.
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന 17 പേരിൽ എട്ട് പേർ തുരങ്കത്തിലൂടെ രക്ഷപ്പെട്ടുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇന്നലെ അർധരാത്രിയോടെയാണ് അപകടമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.