ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ഭൂമി പൂജയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ 130 കോടി ജനങ്ങളെ അഭിനന്ദിച്ചു. എന്നാല്‍ ഇന്ത്യയിലെ ജനസംഖ്യ 138 കോടിയാണെന്നും സിഎഎയും എന്‍ആര്‍സിയും നിലവിലിരിക്കെ ശേഷിക്കുന്ന എട്ട് കോടി ജനങ്ങളെ പുറത്താക്കിയത് പലരെയും ആശങ്കപ്പെടുത്തുവെന്നും തരൂര്‍ ട്വീറ്റ് ചെയ്‌തു. ഇത് അശ്രദ്ധമായി സംഭവിച്ചതാണെങ്കില്‍ തിരുത്തണമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. 2020 മധ്യത്തില്‍ യുഎന്‍ ഡാറ്റ പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 138,00,04,385 ആണെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.
-
PM Modi congratulated 130 crore Indians when he spoke at the RamMandir yesterday. But India's population is estimated at 1,38,00,04,385 in mid-2020, a/c to UN data. An omission of 8 crore people is worrying to many, after CAA/NRC. If inadvertent, a correction would be reassuring.
— Shashi Tharoor (@ShashiTharoor) August 6, 2020 " class="align-text-top noRightClick twitterSection" data="
">PM Modi congratulated 130 crore Indians when he spoke at the RamMandir yesterday. But India's population is estimated at 1,38,00,04,385 in mid-2020, a/c to UN data. An omission of 8 crore people is worrying to many, after CAA/NRC. If inadvertent, a correction would be reassuring.
— Shashi Tharoor (@ShashiTharoor) August 6, 2020PM Modi congratulated 130 crore Indians when he spoke at the RamMandir yesterday. But India's population is estimated at 1,38,00,04,385 in mid-2020, a/c to UN data. An omission of 8 crore people is worrying to many, after CAA/NRC. If inadvertent, a correction would be reassuring.
— Shashi Tharoor (@ShashiTharoor) August 6, 2020
രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിനിടയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ നിരവധി തലമുറകള്‍ ക്ഷേത്ര നിര്‍മാണത്തിനായി നൂറ്റാണ്ടുകളോളം നിസ്വാര്‍ഥ ത്യാഗമാണ് നടത്തിയിരുന്നതെന്ന് പറഞ്ഞിരുന്നു. 130 കോടി ജനങ്ങള്‍ക്ക് വേണ്ടി താന്‍ ഇവരുടെ ത്യാഗത്തിന് മുന്നില്‍ വണങ്ങുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.