ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയുടെ സ്പീക്കറായി രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി ഓം ബിര്‍ളയെ നിയമിച്ചേക്കും. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. രാജസ്ഥാനിലെ കോട്ടയില്‍ നിന്നും രണ്ടാം തവണയാണ് ഓം ബിര്‍ള പാര്‍ലമെന്‍റില്‍ എത്തുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ട -ബുന്ദി ലോക്സഭാ സീറ്റില്‍ കോണ്‍ഗ്രസിന്‍റെ രാംനാരായണ്‍ മീണയെ രണ്ടര ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഓ ബിര്‍ള പരാജയപ്പെടുത്തിയത്. ഇത്തവണ മത്സര രംഗത്ത് നിന്ന് പിന്മാറിയ മുന്‍ സ്പീക്കര്‍ സുമിത്രാ മഹാജന് പിന്‍ഗാമിയായാണ് ഓം ബിര്‍ള എത്തുന്നത്. നേരത്തേ പ്രോടേം സ്പീക്കറായി ഏഴ് തവണ എംപിയായ ഡോ.വീരേന്ദ്രകുമാറിനെ തെരഞ്ഞെടുത്തിരുന്നു.