ETV Bharat / bharat

രാജ്യത്തെ 22 വിമാനത്താവളങ്ങളില്‍ ഓല കാബ് സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു - ഓല

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാര്‍ ഫ്യുമിഗേഷന്‍, ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും താപനില പരിശോധന തുടങ്ങിയവ നടത്തുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച ജീവനക്കാരെ നിയമിക്കുമെന്ന് ഓല അധികൃതര്‍ അറിയിച്ചു

Ola resumes airport operations across 22 locations in India  business news  Ola  രാജ്യത്തെ 22 വിമാനത്താവളങ്ങളില്‍ ഓല കാബ് സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു  ഓല  ബിസിനസ് ന്യൂസ്
രാജ്യത്തെ 22 വിമാനത്താവളങ്ങളില്‍ ഓല കാബ് സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു
author img

By

Published : May 26, 2020, 6:37 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ 22 വിമാനത്താവളങ്ങളില്‍ ഓല കാബ് സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു. ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചതോടെയാണ് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലടക്കം ഓല സര്‍വ്വീസുകള്‍ ആരംഭിച്ചത്. കാര്‍ ഫ്യുമിഗേഷന്‍, ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും താപനില പരിശോധന തുടങ്ങിയവ നടത്തുന്നതിനായി ദില്ലി വിമാനത്താവളത്തില്‍ പ്രത്യേകം പരിശീലനം ലഭിച്ച ജീവനക്കാരെ നിയമിക്കുമെന്ന് ഓല അധികൃതര്‍ അറിയിച്ചു. മുംബൈ,ഹൈദരാബാദ്,ബെംഗളൂരു വിമാനത്താവളത്തിലും സമാനമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. ടെന്‍ സ്റ്റെപ്‌സ് ടു എ സേഫര്‍ റൈഡര്‍ പദ്ധതിയുടെ ഭാഗമായി ഓല കാറുകള്‍ നിത്യേന അണുവിമുക്തമാക്കുമെന്നും ഡ്രൈവറുടെ ആരോഗ്യനില പരിശോധിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഓല പ്രഥമ പരിഗണന നല്‍കുന്നതെന്ന് ഓല വക്‌താവ് അനന്ദ് സുബ്രഹ്മണ്യന്‍ വ്യക്തമാക്കി. രണ്ടു മാസത്തിനുള്ളില്‍ 95 ശതമാനം വരുമാന നഷ്‌ടമുണ്ടായതിനെ തുടര്‍ന്ന് 1400 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഓല നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേ സമയം യൂബര്‍ 600 മുഴുവന്‍ സമയ തൊഴിലാളികളെ പിരിച്ചുവിടുമെന്നും പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.