ഭുവനേശ്വര്‍: ഒഡീഷയിലെ മയുര്‍ബഞ്ചില്‍ പ്രായമായ അമ്മയെ മക്കള്‍ തല്ലിക്കൊന്നു. സതഭയ ഗ്രാമത്തിലെ തുളസി സിംഗാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്‌ച രാത്രി മദ്യപിച്ചെത്തിയതിനെ ചോദ്യം ചെയ്‌തതിനെ തുടര്‍ന്ന് മക്കള്‍ അമ്മയെ തടി കഷ്‌ണം ഉപയോഗിച്ച് മര്‍ദിച്ച് അവശയാക്കി. ഗുരുതരമായി പരിക്കേറ്റ തുളസിയെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതികളായ റാബിയേയും രാജ് കിഷോറിനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
ഒഡീഷയില്‍ അമ്മയെ മക്കള്‍ തല്ലിക്കൊന്നു - ഒഡീഷ
കൊലപാതകം മദ്യപിച്ചെത്തിയത് ചോദ്യം ചെയ്‌തതിന്.