ഭുവനേശ്വർ: ഒഡീഷയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നു മാസത്തിന് ശേഷം ഭാര്യയുടെ കുറ്റസമ്മതവും അറസ്റ്റും. ലില്ലി സാഹു എന്ന യുവതിയാണ് അറസ്റ്റിലായത്.ഉലക്ക കൊണ്ടാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ലില്ലി സാഹുവിന്റെ ഭർത്താവായ നിധി ഗിരി എന്നയാളാണ് കൊല്ലപ്പെട്ടത്.
ഖോർദയിലെ ബലിപത്ന പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ബനാമലിപൂരിലാണ് സംഭവം. മൃതദേഹം പുറത്തെടുത്തതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.