ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ ഭാഗമായി ഒഡീഷ, സിക്കിം, മിസോറാം സംസ്ഥാനങ്ങൾ. 2021 മാര്‍ച്ചോടെ പദ്ധതി രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം. രാജ്യത്തെ സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ എന്ന വേര്‍തിരിവില്ലാതെ പദ്ധതിയുടെ കീഴില്‍ വരും. ആന്ധ്രപ്രദേശ്, ബിഹാര്‍, ദദ്ര-നഗര്‍ ഹവേലി, ദമാന്‍ ദിയു, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, കേരള, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, തെലങ്കാന, ത്രിപുര, ഉത്തര്‍പ്രദേശ്, എന്നിവിടങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ പദ്ധതിയുടെ ഭാഗമായതാണെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി വിലാസ് പാസ്വാന്‍ അറിയിച്ചു. ആഗസ്റ്റില്‍ ഉത്തരാഖണ്ഡ്, നാഗലാന്‍ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ പദ്ധതിയുടെ ഭാഗമായി. പദ്ധതി രാജ്യം മുഴുവന്‍ വ്യാപിക്കുന്നതോടെ രാജ്യത്ത് എവിടെ നിന്നും ഒരു റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് പിഡിഎസ് സൗകര്യം ഉപയോഗപ്പെടുത്താം.
'ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്' പദ്ധതിയുടെ ഭാഗമായി ഒഡീഷ, സിക്കിം, മിസോറാം
2021 മാര്‍ച്ചോടെ പദ്ധതി രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം.