ETV Bharat / bharat

കൊവിഡിനോട് പൊരുതാന്‍ പെയിന്‍റിങുകള്‍ ലേലത്തിന് വെച്ച് സുദർശൻ പട്‌നായി‌ക്

സമാഹരിച്ചു കിട്ടുന്ന പണം പ്രധാന മന്ത്രിയുടെ കൊവിഡ്‌ കെയര്‍ ഫണ്ടിലേക്കും ഒഡീഷ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നിക്ഷേപിക്കും.

Odisha  Sudarshan Pattnaik  Coronavirus  Funds  സുദർശൻ പട്‌നായി‌ക്  മണല്‍ ശില്‍പ കലാകാരന്‍  Odisha sand artist auctions paintings to fund fight against COVID-19
കൊവിഡിനോട് പൊരുതാന്‍ പെയിന്‍റിങുകള്‍ ലേലത്തിന് വെച്ച് മണല്‍ ശില്‍പ കലാകാരന്‍
author img

By

Published : Apr 14, 2020, 7:55 AM IST

ഭുവനേശ്വര്‍: കൊവിഡ്‌ 19 നെതിരായ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് ലോകപ്രശസ്ത മണല്‍ ശില്‍പ കലാകാരന്‍ സുദർശൻ പട്‌നായി‌ക്. തന്‍റെ അഞ്ച് സാൻഡ് ആർട്ട് ഓൺ ക്യാൻവാസ് പെയിന്‍റിങുകൾ ലേലത്തിന് വെച്ചിരിക്കുന്നതായി തിങ്കളാഴ്‌ച ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു. ലേലത്തിലൂടെ സമാഹരിച്ചു കിട്ടുന്ന പണം പ്രധാന മന്ത്രിയുടെ കൊവിഡ്‌ കെയര്‍ ഫണ്ടിലേക്കും ഒഡീഷ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നിക്ഷേപിക്കും. പെയിന്‍റിങുകളുടെ ചിത്രങ്ങളും അദ്ദേഹം ട്വിറ്റിറില്‍ പോസ്റ്റ്‌ ചെയ്‌തിട്ടുണ്ട്.

'ബ്യൂട്ടി ഓണ്‍ ദ് സ്റ്റോണ്‍', 'അവര്‍ തോട്ട് ഫോര്‍ ദ് എന്‍വയോണ്‍മെന്‍റ്', 'സീ കിങ്', 'സ്ലീപ്പിങ്‌ ബ്യൂട്ടി', 'യൂണിവേഴ്‌സല്‍ പീസ്' എന്നിങ്ങനെ പേരിട്ടിരിക്കുന്ന ചിത്രങ്ങളാണ് ലേലത്തിന് വെക്കുന്നത്. ചിത്രങ്ങള്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ തനിക്ക് സന്ദേശമറിയിക്കാമെന്നും അദ്ദേഹം ചിത്രങ്ങളോടം ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

താല്‍പര്യം കാണിച്ച് നിരവധി സന്ദേശങ്ങള്‍ ലഭിച്ചുവെന്നും എന്നാല്‍ മികച്ച വിലക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പിന്നീട് പ്രതികരിച്ചു. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടത്താനിരുന്ന അദ്ദേഹത്തിന്‍റെ 50 ചിത്രങ്ങളുടെ എക്‌സിബിഷന്‍ കൊവിഡ്‌ വ്യാപനത്തെ തുടര്‍ന്ന് നീട്ടി വെച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.