ഭുവനേശ്വർ: കഴിഞ്ഞ 24 മണിക്കൂറിൽ ഒഡീഷയിൽ 987 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 12,584 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 3,03,780 കൊവിഡ് കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 2,89,689 പേരാണ് കൊവിഡ് മുക്തരായി ആശുപത്രി വിട്ടത്. 1,454 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.
അതേസമയം, ഇന്ത്യയിൽ 38,074 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 85,91,731 ആയി ഉയർന്നു. 448 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,27,059 ആയി. 5,05,265 പേർ ചികിത്സയിൽ തുടരുമ്പോൾ 79,59,406 പേർ രോഗമുക്തി നേടി. 42,033 പേർ പുതിയതായി രോഗമുക്തി നേടി.
രാജ്യത്ത് ഇതുവരെ 11,96,15,857 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. 10,43,665 സാമ്പിളുകൾ പുതിയതായി പരിശോധിച്ചു.