ഭൂവനേശ്വര്‍: ഒഡീഷയിലെ 12 ബൂത്തുകളില്‍ റീപോളിങ് നടത്തണമെന്ന് ശുപാര്‍ശ. ഒഡീഷയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സുരേന്ദ്ര കുമാറാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് റീപോളിങിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഏപ്രില്‍ 23ന് നടന്ന മൂന്നാംഘട്ട വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് റീപോളിങിന് ശുപാര്‍ശ ചെയ്തതെന്ന് സുരേന്ദ്ര കുമാര്‍ പറഞ്ഞു. ശരിയായ നിരീക്ഷണങ്ങള്‍ക്ക് ശേഷമെ റീപോളിങ് നടത്തുകയുള്ളവെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. വോട്ടിങ് മെഷീനുകള്‍ അതിര്‍ത്തി രക്ഷാ സേനയുടെ കൈകളില്‍ സുരക്ഷിതമാണെന്നും അതിനാല്‍ മെഷീനുകളുടെ സുരക്ഷ സംബന്ധിച്ച് ആര്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രഹ്മഗിരി, ബാരാംബ, ദിയോഖണ്ഡ്, സത്യാബദി, താല്‍ച്ചര്‍, അത്താഖണ്ഡ്, ഭുവനേശ്വര്‍, ഘസിപുര എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തകളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. നേരത്തെ ഏപ്രില്‍ 18ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒമ്പത് ബൂത്തുകളില്‍ ഏപ്രില്‍ 25ന് റീപോളിങ് നടത്തയിരുന്നു.