ഭുവനേശ്വർ: ഒഡിഷയിലെ കട്ടക്ക് ജില്ലയിൽ പിതാവ് മകനെ കൊന്ന് മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ടു. ഞായറാഴ്ചയാണ് സംഭവം. ഗോബാര സ്വദേശിയായ നരേന്ദ്ര ഡെഹൂറിയാണ് മകൻ കുനിയ ഡെഹുറിയെ (27) കൊലപ്പെടുത്തിയത്. കുനിയയെ കാണാതായ വിവരം നാട്ടുകാർ ഗുരുദിജാട്ടിയ പൊലീസിനെ അറിയിച്ചു. പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെ പ്രതി പൊലീസിന് മുന്നിൽ കുറ്റം സമ്മതിച്ചു. മദ്യപാനിയായ കുനിയ നിരന്തരം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ കുനിയ പിതാവിനോടും ഇളയ സഹോദരനോടും വാക്കേറ്റം നടത്തി. ഇതിൽ പ്രകോപിതരായ പിതാവും ഇളയ സഹോദരനും കോടാലിയും വടിയും ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. തെളിവുകൾ ഇല്ലാതാക്കാനായി മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ടു. പിതാവിനെതിരെ ഐപിസി സെക്ഷൻ 302, 201/34 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതിയുടെ ഇളയ മകൻ ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി. അറസ്റ്റിലായ പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
ഒഡിഷയിൽ പിതാവ് മകനെ കൊന്ന് മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ടു - ഒഡീഷ
ഗോബാര സ്വദേശിയായ നരേന്ദ്ര ഡെഹൂറിയാണ് മകൻ കുനിയ ഡെഹുറിയെ (27) കൊലപ്പെടുത്തിയത്. മദ്യപിച്ചെത്തിയ കുനിയ പിതാവിനോടും ഇളയ സഹോദരനോടും വാക്കേറ്റം നടത്തി. ഇതിൽ പ്രകോപിതരായ പിതാവും ഇളയ സഹോദരനും കോടാലിയും വടിയും ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു