ബുവനേശ്വര്‍: രാജ്യവ്യാപകമായി പൗരത്വനിയമ ഭേദഗതി ക്കെതിരെ പ്രതിഷേധം നടക്കുന്നതിനിടെ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ നടപ്പിലാക്കുന്നതിനുളള നടപടിക്രമങ്ങള്‍ ആരംഭിച്ച് ഒഡിഷ സര്‍ക്കാര്‍. സംസ്ഥാനത്തെ ചിലയിടങ്ങളില്‍ പൈലറ്റ് സര്‍വ്വേ നടത്തി. വീടുകള്‍ തോറുമുള്ള സര്‍വ്വേ ഏപ്രില്‍ പകുതിയോടെ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
2010 ല്‍ നിന്നും വ്യത്യസ്തമായി എന്‍പിആര്‍ രജിസ്ട്രേഷന്‍ ഫോമിലെ നിരവധി ഫീല്‍ഡുകള്‍ വര്‍ദ്ധിപ്പിച്ചു. 2010 ല്‍ അച്ഛന്‍റെയും അമ്മയുടെയും പങ്കാളിയുടെയും പേരുകളാണ് നല്‍കിയിരുന്നെങ്കില്‍ ഇത്തവണ പ്രത്യേകിച്ച് രാജ്യത്തിനു പുറത്താണ് ജനനമെങ്കില്‍ മാതാപിതാക്കളുടെ ജനന സ്ഥലം, മാതൃഭാഷ, എന്നീ വിവരങ്ങള്‍ നല്‍കണം. എന്‍പിആറും എന്‍ആര്‍സിയും തമ്മില്‍ ബന്ധിപ്പിച്ചിട്ടില്ലെന്നു ബോധവത്കരണം നടത്തുന്നതിനായി മാസ്റ്റര്‍ ട്രെയിനര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും ക്ഷേമ പദ്ധതി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കുന്നത് അത്യാവശ്യമാണെന്നും ബിജെപി നേതാവ് സമീര്‍ മൊഹന്ദി പറഞ്ഞു.