ഭുവനേശ്വർ: കൊവിഡ് രോഗികളുടെ ചികിത്സക്കായി സർക്കാർ എഞ്ചിനീയറിങ് കോളജ് ഹോസ്റ്റൽ നൽകാൻ തീരുമാനം.ബർലയിലെ വീർ സുരേന്ദ്ര സായ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയുടെ ഹോസ്റ്റൽ കെട്ടിടമാണ് ചികിത്സക്ക് നൽകുന്നത്. 500 രോഗികളെ ചികിത്സിക്കാൻ സൗകര്യമുള്ള കെട്ടിടത്തിന്‍റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
50 ഐസിയുകളും വെന്‍റിലേറ്ററുകളും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും സജ്ജമാക്കുമെന്ന് സംബാൽപൂർ അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം) അറിയിച്ചു. ബുർലയിലെ വീർ സുരേന്ദ്ര സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആന്‍റ് റിസർച്ചി(വിഐഎംഎസ്‌എആർ)ലെ ഡോക്‌ടർമാരും ജീവനക്കാരും രോഗികളെ ചികിത്സിക്കും. വിഐഎംഎസ്‌എആറിൽ രണ്ട് ഐസൊലേഷൻ വാർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ സാമ്പിളുകൾ പരിശോധിക്കുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു ലബോറട്ടറി സ്ഥാപിക്കാൻ സർക്കാർ ഒരുങ്ങുന്നുണ്ട്.