ബാലസോർ: ഒഡീഷയിലെ ബാലസൂർ ജില്ലയിലെ ഖന്തപദയിലെ ചെമ്മീൻ സംസ്കരണ യൂണിറ്റിൽ ഉണ്ടായ വാതകം ചോർച്ചയിൽ 90ലധികം പേർ ആശുപത്രിയിൽ. പ്ലാന്‍റിലെ യൂണിറ്റിൽ നിന്ന് അമോണിയ വാതകം ചോർന്നതായാണ് റിപ്പോർട്ടുകൾ. അപകടം നടന്നപ്പോൾ ഫാക്ടറിയില്‍ ധാരാളം തൊഴിലാളികളുണ്ടായിരുന്നു. ഇവരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.
ദുരിതബാധിതരിൽ പകുതി പേരെ ഖന്തപദയിലെ സ്വകാര്യ ആശുപത്രിയിലേക്കും മറ്റുള്ളവരെ ബാലസൂർ ജില്ലാ ആസ്ഥാന ആശുപത്രിയിലേക്കും മാറ്റി. അപകടത്തിൽ ആളപായം രേഖപ്പെടുത്തിയിട്ടില്ലെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.