ETV Bharat / bharat

അമിത വണ്ണം ഓര്‍മിപ്പിക്കുന്നതെന്ത്? - മാര്‍ച്ച് 4

അമിത വണ്ണം തടയുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഗവേഷണം നടത്തുന്ന ഡോ.ഷിഫാലിക ഗോയങ്ക (പ്രൊഫസര്‍, പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (പിഎച്ച്എഫ്ഐ) എഴുതിയ ലേഖനം

അമിത വണ്ണം  Obesity  world Obesity day  കൊവിഡ് 19  മാര്‍ച്ച് 4  എന്‍എഫ്എച്ച്എസ്
അമിത വണ്ണം ഓര്‍മിപ്പിക്കുന്നതെന്ത്?
author img

By

Published : Mar 10, 2020, 9:02 AM IST

മാര്‍ച്ച് നാലിന് നമ്മള്‍ ലോക അമിതവണ്ണ ദിനം ആചരിച്ചു. ഇന്ത്യാ സര്‍ക്കാര്‍ നടത്തിയ ദേശീയ കുടുംബ സ്വാസ്ഥ്യ സര്‍വേ-4 (എന്‍എഫ്എച്ച്എസ് 4) പ്രകാരം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും നഗര ഗ്രാമ വ്യത്യാസമില്ലാതെ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ അമിത വണ്ണം ഇരട്ടിയായി മാറിയിരിക്കുന്നു. ഉദാഹരണത്തിന് പുരുഷന്മാരില്‍ ഗോവയില്‍ 15 മുതല്‍ 32 ശതമാനം വരെ വര്‍ധിച്ചുവെങ്കില്‍ തമിഴ്‌നാട്ടില്‍ 14 മുതല്‍ 28 ശതമാനം വരെയും ഗുജറാത്തില്‍ 11 മുതല്‍ 20 ശതമാനം വരെയും ഹരിയാനയില്‍ 10 മുതല്‍ 20 ശതമാനം വരെയും ബീഹാറില്‍ 6 മുതല്‍ 12 ശതമാനം വരെയും വര്‍ധിച്ചു. സ്ത്രീകളില്‍ ആന്ധ്രാപ്രദേശില്‍ 17 മുതല്‍ 33 ശതമാനം വരെയും അരുണാചല്‍ പ്രദേശില്‍ 8 മുതല്‍ 18 ശതമാനം വരെയും മണിപ്പൂരില്‍ 13 മുതല്‍ 26 ശതമാനം വരെയും ഹിമാചല്‍ പ്രദേശില്‍ 13 മുതല്‍ 28 ശതമാനം വരെയുമായി.

ഇന്ത്യയില്‍ അമിത വണ്ണം സൃഷ്‌ടിക്കുന്ന അപകടങ്ങള്‍ക്ക് വലിയ കരുത്താണുള്ളത്. ഇപ്പോള്‍ തന്നെ പ്രമേഹത്തിന്‍റെ കാര്യത്തില്‍ നമ്മള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലാകട്ടെ പ്രമേഹത്തിന് ഏറ്റവും കൂടുതല്‍ സാധ്യത ഉണ്ടാക്കുന്ന ഘടകമായി കണക്കാക്കുന്നത് ഇപ്പോഴും അമിത വണ്ണത്തെ തന്നെയാണ്. ഇന്ത്യയിലെ അമിത വണ്ണക്കാരായ ഓരോ നൂറ് മുതിര്‍ന്നവരിലും (20 വയസും അതിന് മുകളിലും) 38 പേര്‍ പ്രമേഹ രോഗികളാണ്. 25ന് മുകളിലുള്ള ബിഎംഐ അമിത വണ്ണമായാണ് കണക്കാക്കപ്പെടുന്നതെങ്കിലും പ്രത്യക്ഷമായി കാണാത്ത തരത്തിലുള്ള അമിത വണ്ണക്കാരുടെ വന്‍ ജനസംഖ്യ ഇന്ത്യയിലുണ്ട്. ഇവര്‍ക്ക് പ്രത്യക്ഷത്തില്‍ അമിത വണ്ണമുള്ളതായി തോന്നില്ലെങ്കിലും ശരീരത്തില്‍ ഉയര്‍ന്ന തോതില്‍ കൊഴുപ്പിന്‍റെ അംശം അടിഞ്ഞുകൂടിയിട്ടുണ്ടാകും. പ്രത്യേകിച്ചും അടിവയറിന് ചുറ്റുമായി. പുരുഷന്മാരില്‍ 90 സെന്‍റീമീറ്ററും അതിന് മുകളിലും കൂടുതല്‍ അരവണ്ണത്തിന്‍റെ ചുറ്റളവുള്ളവരും സ്ത്രീകളില്‍ 80 സെന്‍റീമീറ്ററും അതിന് മുകളിലും അരവണ്ണമുള്ളവരും അടിവയര്‍ അമിത വണ്ണമുള്ളവരായി കണക്കാക്കപ്പെടുന്നു. ഇത്തരക്കാരില്‍ പ്രമേഹം, അതിയായ രക്തസമ്മര്‍ദം, ഉയര്‍ന്ന തോതില്‍ കൊളസ്‌ട്രോള്‍, ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ അധികമാണ്.

നിലവിലെ കൊവിഡ്-19 വൈറസിന്‍റെ പശ്ചാത്തലത്തില്‍ ഒരു ചിത്രം നമ്മള്‍ വരച്ചു കാട്ടേണ്ടതുണ്ട്. കൊവിഡ്-19 വൈറസിന്‍റെ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് വളരെ വലിയൊരു പങ്ക് വഹിക്കുന്ന ഘടകങ്ങളാണ് ഗതാഗത സംവിധാനം, സാമ്പത്തിക സാമൂഹിക, ഭക്ഷ്യ സംവിധാനങ്ങള്‍ എന്നിവയൊക്കെയും. ഇതിന് പുറമെ, നമുക്ക് എല്ലാമറിയാവുന്ന മറ്റൊരു വസ്തുതയാണ് കാടുകള്‍ ഇല്ലാതാകുന്നതോടെ മനുഷ്യര്‍ക്ക് മൃഗങ്ങളുമായുള്ള സാമീപ്യം വര്‍ധിക്കുന്നുവെന്നതും. അത് കൊവിഡ്-19, സാര്‍സ് എന്നിവ പോലുള്ള മൃഗങ്ങളില്‍ നിന്നും പടരുന്ന വൈറസുകളുടെ ഉറവിടമാകാനുള്ള സാധ്യത വളരെ അധികമാണ്. ഒരിക്കലും വ്യക്തികളെ നമുക്ക് ഇതിന് കുറ്റപ്പെടുത്താന്‍ കഴിയില്ല. അതുപോലെ തന്നെ അമിത വണ്ണത്തിന്‍റെ കാര്യത്തിലും വ്യക്തികളെ കുറ്റപ്പെടുത്തി കൂടാ. ഗതാഗതം, സാമ്പത്തികം ഭക്ഷ്യ സംവിധാനങ്ങള്‍ എന്നിവ അമിത വണ്ണത്തിന്‍റെ ഉറവിടങ്ങളും കാരണക്കാരുമാണെന്ന് നമ്മള്‍ തിരിച്ചറിയണം. സ്‌മാര്‍ട് സിറ്റികള്‍ പ്രാഥമികമായും അമിത വണ്ണം പ്രോത്സാഹിപ്പിക്കുന്നതിന് പകരം അമിത വണ്ണം തടയുന്നവയായിരിക്കണം. ഒരു നഗരത്തില്‍ അമിത വണ്ണം തടയാനുള്ള ഘടകങ്ങള്‍ ഉണ്ടാകുന്നത് മലിനീകരണം കുറയുന്നതിനുള്ള കാരണവുമായി മാറുമെന്ന് ഓര്‍ക്കണം (എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്, അമിത വണ്ണത്തിന്, പ്രത്യേകിച്ച് ബാല്യകാലങ്ങളിലെ അമിത വണ്ണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ഒരു ഘടകമാണ് വായുമലിനീകരണമെന്ന വസ്തുത). ഏറ്റവും പ്രധാനമായുള്ള ഒരു കാര്യം സ്വാസ്ഥ്യപരമായ ഭക്ഷണവും ലഘു പാനീയങ്ങളും സാധ്യമാക്കുന്ന സാമ്പത്തിക, ഭക്ഷ്യ, കാര്‍ഷിക നയങ്ങള്‍ നമ്മള്‍ അനുവര്‍ത്തിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ മാത്രമേ വ്യത്യസ്ത പ്രായ ഗണങ്ങളിലുള്ള ഓരോ വ്യക്തികള്‍ക്കും എല്ലാ സാമൂഹിക സാമ്പത്തിക ഗ്രൂപ്പുകളില്‍പെട്ട ദൈനം ദിന ജീവിത ശൈലികളുള്ളവര്‍ക്കും ഒരുപോലെ പഴച്ചാറുകളും പച്ചക്കറികളും ധാന്യങ്ങളും പയറുകളും പരിപ്പുകളും എല്ലാം കുറഞ്ഞ വിലയില്‍ കൂടുതല്‍ സാമീപ്യത്തില്‍ അനുയോജ്യമായ വഴികളിലൂടെ ലഭിക്കുകയുള്ളൂ. അനാരോഗ്യകരമായ ഭക്ഷണങ്ങളും ലഘുപാനീയങ്ങളും വിപണനം ചെയ്യപ്പെടുന്നത് പ്രത്യേകിച്ച് കുട്ടികള്‍ക്ക് അവ ലഭ്യമാകുന്നത് നിയന്ത്രിക്കേണ്ടത് വളരെ നിര്‍ണായകമാണ്. അതുപോലെ തന്നെയാണ് എല്ലാ ആസൂത്രണങ്ങളിലും നഗരവനല്‍ക്കരണവും നഗരകൃഷിയും നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതും. ജനങ്ങളിലെ അമിത വണ്ണം തടയുന്നതില്‍ വളരെ വലിയൊരു പങ്കാണ് ദൈനം ദിന ജീവിതത്തിലെ കായിക പ്രവര്‍ത്തനങ്ങള്‍ വഹിക്കുന്നത്. 'സ്വാസ്ഥ്യ (സ്വാസ്ഥ്യമുള്ള) ഇന്ത്യ' എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതിന് നമ്മുടെ പ്രധാനമന്ത്രിയെ തുടര്‍ന്നും അഭിനന്ദിച്ചു കൊണ്ടിരിക്കുകയാണ്. സ്വാസ്ഥ്യം സൃഷ്ടിക്കുന്ന ഒരു പരിസ്ഥിതി സംജാതമാക്കുന്നതിലൂടെ മാത്രമേ സ്വാസ്ഥ്യം നേടിയെടുക്കാന്‍ കഴിയുകയുള്ളൂ. അതായത്, സ്വാസ്ഥ്യമുള്ള അന്തരീക്ഷം, സ്വാസ്ഥ്യമുള്ള നഗരങ്ങള്‍, സ്വാസ്ഥ്യംമുള്ള ഗതാഗതം എന്നിവയൊക്കെയും. സ്വാസ്ഥ്യമുള്ള നടപ്പാതകള്‍, സ്വാസ്ഥ്യമുള്ള റോഡുകള്‍, സ്വാസ്ഥ്യമുള്ള ഉല്ലാസ മാര്‍ഗങ്ങള്‍, സ്വാസ്ഥ്യമുള്ള സ്‌കൂളുകള്‍, സ്വാസ്ഥ്യമുള്ള തൊഴിലിടങ്ങള്‍ എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. 'ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നത്' ആയിരിക്കണം ഇന്ത്യയിലെ സ്വാസ്ഥ്യം.

സ്വാസ്ഥ്യമുള്ള ഒരു ഗതാഗത സംവിധാനത്തില്‍ സ്വാസ്ഥ്യമുള്ള നടപ്പാതകളും സ്വാസ്ഥ്യമുള്ള റോഡുകളും ഉള്‍പ്പെടുന്നു. റോഡിനോളം തന്നെ വീതിയുള്ളതും ആറിഞ്ചില്‍ കൂടുതല്‍ ഉയരമില്ലാത്തതും കൈവരികളോടും കൂടിയ വിശാലമായ നടപ്പാതകളാണ് സ്വാസ്ഥ്യമുള്ള നടപ്പാതകള്‍. റോഡിന്റെ ഇരു ഭാഗങ്ങളിലും തണലേകുന്ന പച്ചപ്പുള്ള മരങ്ങളും നടപ്പാതകളും പ്രകൃതി ദത്തമായ 'എയര്‍ കണ്ടീഷണറു'കളായും 'ഓക്‌സിജന്‍ സിലിണ്ടറു'കളായും പ്രവര്‍ത്തിച്ചു കൊണ്ട് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രായമായവര്‍ക്കും എല്ലാം കടുത്ത ചൂടില്‍ നിന്നും ആശ്വാസം നല്‍കുന്നു. അതുപോലെ ഇടക്കിടെ ബഞ്ചുകളുള്ള ജലധാരകളുള്ള കുടിവെള്ള സൗകര്യങ്ങളുള്ള നടപ്പാതകളായിരിക്കണം വേണ്ടത്. അതുപോലെ സ്വാസ്ഥ്യമുള്ള റോഡുകളെന്നതിന്‌ മോട്ടോര്‍ കാരിയേജ് വേകള്‍ (ഒന്നോ അതിലധികമോ ലൈനുകളുള്ള റോഡുകള്‍) നഗരങ്ങളില്‍ ഒന്ന്, രണ്ട് ലൈനുകള്‍ മാത്രമുള്ളതായി പരിമിതപ്പെടുത്തേണ്ടതും ഇടക്കിടെ സീബ്രാ ക്രോസിങ്ങുകള്‍ ഉണ്ടാവേണ്ടതും എല്ലാ പ്രായഗണങ്ങളിലുള്ളവര്‍ക്കും ശാരീരിക അവസ്ഥകള്‍ ഉള്ളവര്‍ക്കും സമാധാനത്തോടെ ഒരു വശത്തുനിന്ന് മറുവശത്തേക്ക് കടക്കാന്‍ പാകത്തില്‍ സിഗ്നലുകള്‍ വേണ്ടത്ര സ്ഥാപിച്ചിട്ടുള്ളതുമാകണം. വാഹനങ്ങള്‍ ഓടുന്ന മോട്ടോര്‍ കാരിയേജ് വേകള്‍ ഒന്ന്, രണ്ട് ലൈനുകളാക്കി പരിമിതപ്പെടുത്തുന്നത് കാല്‍ നടയാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അവരുടെ അന്തസ്സ് നിലനിര്‍ത്തുന്നതിനും ജനങ്ങളെ മിക്കവാറും ദിവസങ്ങളില്‍ നടക്കാനോ സൈക്കിളില്‍ പോകാനോ ഒക്കെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ്. ഇത് തുല്യത, ധാര്‍മികത, നീതി എന്നിവയേയും പിന്തുണക്കും (ഒന്നില്‍ കൂടുതല്‍ ലൈനുകളുള്ള റോഡുകള്‍ നമ്മള്‍ അനുവദിക്കേണ്ടതുണ്ട്). സ്വാസ്ഥ്യമുള്ള ഗതാഗതമെന്നത് അത് ഉപയോഗിക്കുന്നവര്‍ക്കിടയില്‍ ആരോഗ്യം വര്‍ധിപ്പിക്കുന്നതിന് പര്യാപ്തമാം വിധം നിലവാരമുള്ള, ആവശ്യത്തിനാളുകളെ കയറ്റാന്‍ കഴിയുന്ന പൊതു ഗതാഗതമായിരിക്കണം. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ ഓരോ ദിവസവും 8 മുതല്‍ 33 മിനുട്ട് വരെ കൂടുതല്‍ നടക്കും. സ്വാസ്ഥ്യമുള്ള ഉല്ലാസ മേഖലകള്‍ എന്നത് നഗര വനങ്ങള്‍/വലിയ പാര്‍ക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ്. ഇതില്‍ ഓരോ വ്യക്തിയും ജനങ്ങളെ സ്വാസ്ഥ്യ പരമായ ജീവിതത്തിന് ഉല്ലാസവേളകള്‍ എന്ന തത്വം പാലിക്കാന്‍ പ്രേരിപ്പിക്കും. മാത്രമല്ല, അത് എല്ലാ പ്രായഗണത്തിലുള്ളവര്‍ക്കും ആരോഗ്യം നല്‍കുകയും ചെയ്യും. സ്വാസ്ഥ്യമുള്ള കെട്ടിടങ്ങള്‍ക്ക് ആവശ്യം അനുയോജ്യമാംവിധം വെളിസ്ഥലങ്ങള്‍, പച്ചപ്പ്, മരങ്ങള്‍, കൈവരികളുള്ള വീതിയേറിയ സുഖകരമായ പടിക്കെട്ടുകള്‍ക്ക് ഊന്നല്‍, കെട്ടിടത്തിന്‍റെ പിറകുവശത്തെ അറ്റത്തല്ലാതെ ഏതാണ്ട് നടുവിലായി വരുന്ന വിധത്തില്‍ മറ്റ് ആകര്‍ഷകമായ ഘടകങ്ങളും നല്ല വെളിച്ച വിതാനവും എന്നിവയാണ്. ആരോഗ്യമുള്ള സാമൂഹിക വ്യവസ്ഥ, നടത്തം, ശാരീരിക സ്വാസ്ഥ്യം എന്നീ ലക്ഷ്യങ്ങള്‍ സാമൂഹികമായി പരിഗണിക്കപ്പെടേണ്ടതാണ് എന്നുറപ്പ് വരുത്തണം. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും എല്ലാ പ്രായ ഗണത്തില്‍ പെട്ടവര്‍ക്കും കലാ സാംസ്‌കാരിക കേന്ദ്രങ്ങളും നൃത്ത വിദ്യാലയങ്ങളും അടങ്ങുന്ന അവസരങ്ങള്‍ ഉണ്ടാവേണ്ടതുണ്ട് സ്വാസ്ഥ്യമുള്ള ഉല്ലാസത്തേയും സ്വാസ്ഥ്യത്തെയും പ്രോത്സാഹിപ്പിക്കാന്‍. സ്വാസ്ഥ്യമുള്ള സ്‌കൂളുകള്‍ എന്നതിന് വലിയ കളിക്കളങ്ങളും സൗകര്യങ്ങളും നൃത്ത പരിശീലന സംവിധാനങ്ങളും അതിനു വേണ്ട അധ്യാപകരും നാടകങ്ങളിലും നൃത്തത്തിനും പങ്കെടുക്കുന്നതിന് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കലും അതോടൊപ്പം തന്നെ നിര്‍ബന്ധമായും കായിക പരിശീലനവും ഡാന്‍സ് ക്ലാസുകളും ഉണ്ടാവേണ്ടതുണ്ട്. സ്വാസ്ഥ്യ മുള്ള തൊഴിലിടങ്ങള്‍ അതിന്‍റെ നിര്‍മിത പരിസ്ഥിതിയിലൂടെയും നയങ്ങളിലൂടെയും കായിക പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നതാവണം. ദേഹസ്വാസ്ഥ്യം എന്നുള്ളത് പ്രായത്തെ പരിഗണിച്ചുകൊണ്ടുള്ളതും ഭിന്നശേഷിക്കാരോട് സൗഹാര്‍ദ്ദം പുലര്‍ത്തുന്നതുമായ രൂപത്തിലുള്ളതുമായിരിക്കണം. അങ്ങിനെ ചെയ്യുന്നത് നമ്മെ നമ്മുടെ വീക്ഷണങ്ങളിലും ലക്ഷ്യങ്ങളിലും ശരിക്കും വികസിതവും തത്തുല്യതയുമുള്ളവരാക്കി മാറ്റും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.