അമൃത്‌സർ: കർഷക പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് എൻഎസ്‌യുഐ സംസ്ഥാനത്ത് ട്രാക്‌ടർ സമരം നടത്തി. പുതിയ കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകരുടെ നിലപാട് സർക്കാരിനെ അറിയിക്കാനാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് എൻഎസ്‌യുഐ പ്രസിഡന്‍റ് അക്ഷയ് ശർമ പറഞ്ഞു. കർഷകർ പുതിയ നിയമത്തിന് എതിരായ സാഹചര്യത്തിൽ കേന്ദ്രസർക്കാർ എന്തുകൊണ്ടാണ് നിയമം പിൻവലിക്കാത്തത്. ഡൽഹിയിലേക്ക് തങ്ങളും നീങ്ങുകയാണെന്നും ത്രിരംഗ് പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷകരുടെ ട്രാക്‌ടർ പരേഡിന് പിന്തുണ അറിയിച്ച് ആംആദ്‌മി പാർട്ടി എംഎൽഎമാർ ട്രാക്‌ടറിൽ ശംഭു അതിർത്തിയിൽ നിന്ന് ഡൽഹിയിലേക്ക് തിരിക്കും. കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമത്തിനെതിരെ നവംബർ 26 മുതലാണ് കർഷകർ ഡൽഹിയുടെ അതിർത്തികളിൽ പ്രതിഷേധം ആരംഭിച്ചത്.
കൂടുതൽ വായിക്കാൻ: കർഷകരുടെ ട്രാക്‌ടർ റാലി; നാസിക്കിൽ നിന്ന് കർഷകർ മുംബെയിലേക്ക് തിരിച്ചു