ന്യൂഡല്‍ഹി: ഭീകരവിരുദ്ധ സേനയായ ദേശീയ സുരക്ഷാ ഗാര്‍ഡിലെ (എൻഎസ്‌ജി) എട്ട് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരെ ഗ്രേറ്റർ നോയിഡയിലെ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്) റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവര്‍ സേനയുടെ കമാൻഡോ യൂണിറ്റിലെ ബ്ലാക്ക് ക്യാറ്റുകളല്ലെന്നും അഡ്‌മിനിസ്ട്രേറ്റീവ് ജോലികൾ ചെയ്യുന്നുവരാണെന്നും അധികൃതര്‍ വ്യക്തമാക്കി. രണ്ടാഴ്‌ച മുമ്പ് കൊവിഡ് സ്ഥരീകരിച്ച ഒരു ഡ്രൈവറുമായി അടുത്ത് ഇടപെഴുകിയവര്‍ക്കാണ് രോഗബാധയുണ്ടായത്. ഇവര്‍ ക്വാറന്‍റൈനിലായിരുന്നെന്നും അതേസമയം രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നും കമാൻഡോ ഫോഴ്‌സിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ദേശീയ സുരക്ഷാ ഗാര്‍ഡിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്
രോഗം സ്ഥിരീകരിച്ചവര്‍ സേനയുടെ കമാൻഡോ യൂണിറ്റിലെ ബ്ലാക്ക് ക്യാറ്റുകളല്ലെന്നും അഡ്‌മിനിസ്ട്രേറ്റീവ് ജോലികൾ ചെയ്യുന്നുവരാണെന്നും അധികൃതര്‍ വ്യക്തമാക്കി.