ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമിക്കേസിലെ സുപ്രീംകോടതി വിധിക്ക് പിന്നാലെ ഹിന്ദു-മുസ്ലിം നേതാക്കളുമായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ കൂടിക്കാഴ്ച നടത്തി. ശാന്തതയും ക്രമസമാധാനവും നിലനിര്‍ത്താന്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഇരു വിഭാഗവും ഉറപ്പ് നല്‍കി.
നിലവിലെ സാഹചര്യം മുതലെടുക്കാന്‍ ശ്രമിക്കുന്ന ദേശ വിരുദ്ധ ശക്തികള്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്‌തു. രാജ്യത്തിനകത്തും പുറത്തും നിന്ന് രാജ്യ താല്‍പര്യത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായേക്കാമെന്നും ജാഗ്രത തുടരണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. അജിത് ഡോവലിന്‍റെ ഡല്‍ഹിലെ വസതിയിലായിരുന്നു യോഗം.