ചണ്ഡിഗഡ്: അമൃത്സറിലെ ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 270 ബ്രിട്ടീഷ് പൗരന്മാർ യുകെയിലേക്ക് പുറപ്പെട്ടു. ലോക്ക് ഡൗണിനെ തുടർന്ന് പഞ്ചാബിൽ കുടുങ്ങി പോയ ഇന്ത്യൻ വംശജരടങ്ങുന്ന സംഘമാണ് തിങ്കളാഴ്ച പുലർച്ചെ പുറപ്പെട്ടത്. യാത്രാ സൗകര്യം ഒരുക്കി തന്ന ഇന്ത്യൻ അധികാരികൾക്കും എയർവേയ്‌സ് അധികൃതർക്കും ബ്രിട്ടീഷ് ഹൈക്കമ്മീഷൻ വോളണ്ടിയർ ഡേവിന്ദർ സിംഗ് നന്ദി അറിയിച്ചു.
മാർച്ച് നാലിനാണ് ഇന്ത്യൻ വംശജരടങ്ങുന്ന ബ്രീട്ടീഷ് പൗരന്മാരുടെ സംഘം ഇന്ത്യയിലെത്തിയത്. മാർച്ച് 23 ന് തിരിച്ച് പോകാനായിരുന്നു പദ്ധതി. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് പഞ്ചാബിൽ കുടുങ്ങി പോകുകയായിരുന്നു. ഖത്തർ എയർവേയ്‌സിന്റെ പ്രത്യേക വിമാനത്തിലാണ് ഇവർ പുറപ്പെട്ടത്.