ഗുവാഹട്ടി: ദേശീയ പൗരത്വ രജിസ്റ്റര്‍ അസമിലെ അനധികൃത കുടിയേറ്റ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് എഎഎസ്‌യു (ഓൾ അസം സ്റ്റുഡൻസ് യൂണിയൻ). പ്രശ്നവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ എന്‍ആര്‍സി ഏറ്റവും മികച്ച മാര്‍ഗമായിരിക്കും. അസമിന്‍റെ സംസ്കാരത്തെയും സ്വത്വത്തെയും ബാധിക്കുന്ന പ്രശ്‌നമാണ് അനധികൃത കുടിയേറ്റമെന്നും ഓൾ അസം സ്റ്റുഡൻസ് യൂണിയൻ ജനറൽ സെക്രട്ടറി ലുറിൻ ജ്യോതി ഇടിവി ഭാരതിനോട് പറഞ്ഞു.
സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ഓഗസ്റ്റ് 31നാണ് ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക പുറത്തുവിടുക. 41 ലക്ഷത്തിലധികം പേരാണ് പട്ടികയില്‍ നിന്നും പുറത്തായിരിക്കുന്നത്. പട്ടികയില്‍ നിന്നും പുറത്തായവരുടെ ഭാവിയേക്കുറിച്ച് ആശങ്ക നിലനില്‍ക്കുന്നുണ്ട്. പലരും ജയിലിലും തടങ്കല്‍ ക്യാമ്പുകളിലുമാണ് കഴിയുന്നത്. എന്‍ആര്‍സി പട്ടിക പുറത്തിറക്കുന്നതോടെ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും ആശങ്ക ഉയരുന്നു.