ന്യൂഡൽഹി: മഹാരാഷ്ട്രയില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ പ്രസ്താവനയില്‍
അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസും എന്‍സിപിയും. രണ്ട് സഖ്യകക്ഷികളുടേയും അതൃപ്തി സര്‍ക്കാരില്‍ ഭിന്നിപ്പുണ്ടാകാണ് സാധ്യത.
എൻപിആർ നടപ്പാക്കുന്നത് സംബന്ധിച്ച് ഇത്തരം ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് മഹാരാഷ്ട്ര കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ പറഞ്ഞു. സഖ്യകക്ഷികളുടെ അംഗീകാരമുണ്ടെങ്കില്‍ മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. ഉടൻ നടക്കുന്ന ഏകോപന സമിതി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അശോക് ചവാന്‍ വ്യാഴാഴ്ച കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു. ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.